അസ്‌തേഷ്യയില്‍ പിഴവുണ്ടായി; കൊഴുപ്പ് നീക്കല്‍ ചികിത്സക്കിടെ വീട്ടമ്മ മരിച്ചതില്‍ ക്ലിനിക്കിനെതിരെ കുടുംബം


തിരുവല്ല: ഇടിഞ്ഞിലത്തെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്‍ കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചത് ചികിത്സ പിഴവിനെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യ വി.ജി ആണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതര്‍ പറഞ്ഞു.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ 45കാരിയായ വിദ്യ ഈ മാസം 16നാണ് ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്‌തേഷ്യ നല്‍കി. സര്‍ജറിക്കിടെ ഹൃദയാഘാതമുണ്ടായ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേറ്റില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിലാണ് മരിച്ചത്. അനസ്‌തേഷ്യയിലെ പാകപ്പിഴയും തുടര്‍ചികിത്സ നല്‍കുന്നതിലെ കാലതാമസവുമാണ് മരണകാരണമെന്ന് വിദ്യയുടെ മക്കള്‍ പറഞ്ഞു.

ചികിത്സാ പിഴവുണ്ടായിട്ടില്ലന്നാണ് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതരുടെ വിശദീകരണം. തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ലൈപോസെക്ഷന്‍ നടത്തിയ ക്ലിനിക്കിനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: