സിനിമയില്‍ വേഷം തരാമെന്ന് വാഗ്ദാനം; ഇറച്ചി വ്യാപാരിയില്‍ നിന്നും 67 ലക്ഷം രൂപ തട്ടിയ കരിമ്പ സ്വദേശി അറസ്റ്റിൽ
സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് ഇറച്ചി വ്യാപാരിയില്‍ നിന്നും അറുപത്തി ഏഴരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. കള്ളന്മാരുടെ വീടെന്ന ചിത്രത്തിന്റെ സംവിധായകനും പാലക്കാട് കരിമ്പ സ്വദേശിയുമായ കാജാ ഹുസൈനാണ് ഹേമാംബിക നഗര്‍ പൊലീസിന്റെ പിടിയിലായത്. അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിനാണ് പണം നഷ്ടപ്പെട്ടത്.രണ്ട് ലക്ഷം രൂപ സഹായിച്ചാല്‍ സിനിമയില്‍ നല്ല വേഷം തരാമെന്ന് വിശ്വസിപ്പിച്ചും പിന്നീട് നിര്‍മാണത്തില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഒരു വര്‍ഷത്തിനിടെ കൈമാറിയ പണം തിരികെ…

