ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; പ്രതിയെ പിടികൂടാൻ എയിംസ് വാർഡിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പോലീസ്
ഡെറാഡൂണ്‍: ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യഹിത വിഭാഗത്തിലേക്ക് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ജീപ്പ് ഓടിച്ച് കയറ്റി. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെ തുടർന്നാണ് ആരോപണവിധേയനായ നഴ്‌സിങ് ഓഫീസറെ പിടികൂടാൻ പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് നീളമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്. സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസര്‍ തിയറ്ററിനുള്ളില്‍വെച്ച് വനിതാ…

