Headlines

പത്തനംതിട്ടയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: യുവതിയെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം…

Read More

കനത്തമഴ; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി

കോഴിക്കോട്: ബുധനാഴ്ച വൈകീട്ടുപെയ്ത കനത്തമഴയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വ‌ർഡുകളിൽ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളം കയറിത്.അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം ഇത്തരത്തിൽ കുത്തിയൊഴുകുന്നത്. കേന്ദ്രത്തിലെ താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയതിനെ തുടർന്ന് ചില വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ചാണ് വെള്ളം പമ്പുചെയ്ത് കളഞ്ഞത്….

Read More

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെയാണ് (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2016 ഡിസംബറിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയും കുടുംബ സുഹൃത്തുമായിരുന്ന യുവതിയുടെ ഭർത്താവായ പ്രതി 2016 ഏപ്രിൽ മാസം മുതൽ അതിജീവിതയും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ…

Read More

കടുത്ത ചൂട്: ഐപിഎലിനിടെ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സു‌ം സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്…

Read More

മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവന്ന യുവതിയുൾപ്പെടെ ഏഴുപേർ പിടിയിൽ

ചെന്നൈ : മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവന്ന യുവതിയുൾപ്പെടെ ഏഴുപേർ പിടിയിൽ. ചെന്നൈയിൽ താമസിക്കുന്ന 37കാരി, കൂട്ടാളികളായ രാമചന്ദ്ര(42), സുമതി (43), മായ ഒലി (29), രാമേന്ദ്രൻ (70), ജയശ്രീ (43), കോയമ്പത്തൂർ സ്വദേശി അശോക്‌കുമാർ (31) എന്നിവരെയാണ് ചെന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ യുവതി മകളുടെ സഹപാഠികളുമായി…

Read More

സംസ്ഥാനത്ത് ഇത്തവണ 52 ദിവസം ട്രോളിംഗ് നിരോധനം, ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി…

Read More

ബസിൽ ഛർദ്ദിച്ച യുവതിയെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു; ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ.ടി.ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നാണ് സംഭവം. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട്…

Read More

ശക്തമായ വേനൽ മഴ; കപ്പയും റബ്ബറും വാഴയും പച്ചക്കറികളുമടക്കം തിരുവനന്തപുരം ജില്ലയിൽ മാത്രം 11 കോടിയുടെ കൃഷിനാശം

       തിരുവനന്തപുരം : ജില്ലയില്‍ ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെയുള്ള കണക്കനുരിച്ച് 11,339,8000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആര്യങ്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതവല്‍ നാശം- 5.7 കോടി. 1789 കര്‍ഷകര്‍ക്കാണ് ശക്തമായ മൂലം കൃഷിനാശം സംഭവിച്ചത്. 605.94 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. കൃഷിനാശം സംഭവിച്ചവയുടെ എണ്ണം: വാഴ കുലച്ചത്-1,56,180, വാഴ കുലയ്ക്കാത്തത്-4,84,20, റബ്ബര്‍-20, വെറ്റില-0.200 ഹെക്ടര്‍, കപ്പ- 8.800 ഹെക്ടര്‍, പച്ചക്കറി…

Read More

പദ്‌മരാജൻ സാഹിത്യ പുരസ്കാരം ജിആർ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകൻ ആനന്ദ് ഏകർഷി

തിരുവനന്തപുരം: 2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്‌മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആർ ഇന്ദുഗോപൻ, മികച്ച കഥാകൃത്തായി ഉണ്ണി ആർ, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകർഷി എന്നിവർ അർഹരായി. ആനോ എന്ന നോവലാണ് ജിആർ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്കാരം. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ, ആട്ടം…

Read More

പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്‍, മികച്ച കഥാകൃത്തായി ഉണ്ണി ആര്‍, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകര്‍ഷി എന്നിവര്‍ അര്‍ഹരായി. ആനോ എന്ന നോവലാണ് ജിആര്‍ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്‌കാരം. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ആട്ടം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial