കണ്ണൂരിൽ കാണാതായ പത്താം ക്ലസുകാരി പുഴയിൽ മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്
കണ്ണൂർ: ഉളിക്കൽ അറബിക്കുളത്ത് നിന്ന് കാണാതായ പതിഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയത്തൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ദുർഗയെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണൂർ ഉളിക്കൽ അറബിക്കുളം സ്വദേശി 15 വയസുകാരി ദുർഗയെ വീട്ടിൽ നിന്നും കാണാതാവുന്നത്. നടുവിലെ പുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് പത്താം തരം വിദ്യാർഥിയായ ദുർഗ. ഇന്ന് ഉച്ചയോടെയാണ് ഇരിട്ടി ബാരാപ്പുഴയിൽ നിന്ന്…

