രാഹുൽ വയനാട് വിടും പകരം പ്രിയങ്ക എത്തും
ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ തീരുമാനമായി. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ ആണ് തീരുമാനം. അതേസമയം വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ എത്തും. കേരളത്തിലെ കന്നി മത്സരമാണ് പ്രിയങ്ക ഗാന്ധി നേരിടാൻ പോകുന്നത്. രാഹുലിന്റെ സാന്നിധ്യം അറിയിക്കാതെ വയനാട്ടിൽ ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലും നന്ദി പറഞ്ഞു. വയനാട് പോരാടാൻ ഉള്ള ഊർജ്ജം നൽകി എന്നും ജീവനുള്ളിടത്തോളം കാലം അത് മനസ്സിൽ ഉണ്ടാകുമെന്നും രാഹുൽഗാന്ധി പറഞ്ഞു. അതിനിടെ വയനാട്ടില്‍…

