ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി,ഡിജിപി
തിരുവനന്തപുരം. ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ റിവ്യൂ മീറ്റിങ്ങിൽ ആയിരുന്നു പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. വീഴ്ച്ച വരുത്തുന്നവരെ സർവീസിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നുംപോലീസ് മേധാവി യോഗത്തിൽ പറഞ്ഞു.എസ്.പി റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ്യോഗത്തിൽ പങ്കെടുത്തത്. ഗുണ്ടാ അതിക്രമങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും സജീവമായി തുടരുന്ന സാഹചര്യത്തിലായിരുന്നു പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ റിവ്യൂ യോഗം ചേർന്നത്.ഓപ്പറേഷൻ ആഗിന്റെ ഭാഗമായി…

