വിരമിച്ച ശേഷം ഇനി ജഡ്‌ജിമാർക്ക് ചേമ്പറിൽ തുടരാൻ സാധിക്കില്ല: സർക്കുലർ ഇറക്കി ഹൈക്കോടതി
വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജിമാർ ചേമ്പർ ഒഴിയാത്തതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. പുതിയ സർക്കുലർ പ്രകാരം ജഡ്ജിമാർ വിരമിക്കുന്ന ദിവസം തന്നെ ചേമ്പർ ഒഴിഞ്ഞു നൽകണം.ഇതനസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക്…

