എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു
തിരുവനന്തപുരം:ഐടിഐകളിലെ പഠന സമയം 5 ദിവസമായി പുനഃക്രമീകരിക്കുക, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മുൻ വർഷത്തേത് പോലെ നടത്തുക, ഇ-ഗ്രാൻ്റ്, ഫെലോഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യുക, കുടിയേറ്റ മേഖലയിലെ വിദ്യാർത്ഥികളുടെ ജാതി സർട്ടിഫിക്കറ്റ് പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ…

