യുകെയിലേക്ക് ജോലിക്ക് പോകാനെത്തിയ നഴ്സ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു, ചികിത്സയിരിക്കെ മരിച്ചു

ഹരിപ്പാട്: നഴ്സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു ചികിത്സ. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേത്തി. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് പോകാനിരുന്നത്. എന്നാൽ, ആലപ്പുഴ മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യാനായി സൂര്യ വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന്…

Read More

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്‌ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്‌ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു. മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്ബോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും…

Read More

17കാരിക്കെതിരെ ലൈംഗികാതിക്രമം:പ്രതിക്ക് അഞ്ചുവർഷം തടവും അമ്പതിനായിരം രൂപ പിഴയും

ചെറുതുരുത്തി: 17 വയസ്സ് പ്രായമുള്ള മകളുടെ സുഹൃത്തായ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി ചെറുതുരുത്തി കല്യേക്കുന്ന് മാണിക്കത്ത് പത്മ വിഹാർ വീട്ടിൽ പത്മകുമാറി(53) നാണ് ശിക്ഷ വിധിച്ചത്. 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം മൂന്നു മാസം അധിക കഠിന തടവ് അനുഭവിക്കണം. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ആണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് മാസം 5-ാം തീയ്യതി…

Read More

കാൻസർ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ, കണ്ണീർക്കടലായി സജനയുടെ വീട്

കണ്ണൂർ: കാൻസർ ചികിത്സയ്ക്കിടെ മരിച്ച വീട്ടമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മരിച്ചു പോയ മകന്റെ ഹൃദയം സ്വീകരിച്ചയാൾ. നാല്പത്തിയെട്ടുകാരി സജനയുടെ ചിതയ്ക്കാണ് മകൻ വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) തീ കൊളുത്തിയത്. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ വിഷ്ണുവിനായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച സമയത്താണു മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. കുടുംബമാകെ തളർന്നുപോയെങ്കിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും അമ്മ സജനയും…

Read More

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കളെ പിടികൂടി പോലീസ്

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചു വരുകയായിരുന്നു ഇവർ. ഇതിനിടെ ആണ് പിടിയിലായത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. പുത്തൂര്‍ മാവടി ക്ഷേത്രത്തിന്…

Read More

റോഡില്‍ കുഴഞ്ഞുവീണ് യുവാവ്, മദ്യപാനിയെന്ന് കരുതി നാട്ടുകാർ അവഗണിച്ചു; നാല്‍പതുകാരന് ദാരുണാന്ത്യം

കൊച്ചി: റോഡിൽ കുഴഞ്ഞ് വീണ നാല്‍പതുകാരനെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞുവീണത്. Share on FacebookTweetFollow us

Read More

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; കടത്തിയയാളും കവരാൻ നിന്നവരും അറസ്റ്റിൽ

മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനും സ്വർണം കവരാനെത്തിയ ആറ് പേരടങ്ങിയ കവർച്ചാ സംഘവുമാണ് പിടിയിലായത്. 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ കുറ്റ്യാടി സ്വദേശി ലബീബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ്, അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവരാണ് അറസ്റ്റിലായ കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. Share on FacebookTweetFollow us

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്; അറിയാം ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില. ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വീണത്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു. 17ദിവസം കൊണ്ട് 4000 രൂപയോളമാണ് വർധിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി 2080 രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ്…

Read More

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് പത്തൊമ്പതുകാരി മരിച്ചു

ബെംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് കലാശിച്ചത് മകളുടെ മരണത്തില്‍. ഇരുവരം പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി നഗറിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.ബിരുദ വിദ്യാര്‍ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. പരീക്ഷയിൽ മകൾക്ക് മാർക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു.അമ്മ മകളെ…

Read More


ആലുവയിൽ ഗുണ്ടാ ആക്രമണം, കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു, 4 പേർക്ക് പരിക്ക്

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്ന് രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി സുലൈമാനാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial