നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ചുകയറിയത് കെഎസ്ആര്‍ടിസി ബസിലേക്ക്; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. Share on FacebookTweetFollow us

