എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ ഏഴര കോടി തട്ടി; പ്രതി പിടിയിൽ

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാർഥികൾ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക്‌ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ ഹിൽ…

Read More

ഹൃദയാഘാതം; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഇന്നലെയായിരുന്നു മൊറാദാബാദിലെ തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാര്‍ഥിയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബിജെപിയുടെ കഠിനാദ്ധ്വാനിയായ നേതാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചോദനവുമായിരുന്നു കുന്‍വര്‍ സര്‍വേഷെന്ന് ബിജെപി നേതാവ് ഭൂപേന്ദ്രസിങ് ചൗധരി പറഞ്ഞു. മൊറാദാബാദിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെതെന്നും ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ…

Read More

അമ്മയുടെ അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ

തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ‌ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ്…

Read More

ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്സിൽ ഇനി തലസ്ഥാന നഗരി ചുറ്റിക്കാണാം;ഇന്ത്യയിൽ ആദ്യം സർവീസ് ആരംഭിച്ചത് തിരുവനന്തപുരം നഗരത്തിൽ

തിരുവനന്തപുരം ചുറ്റിക്കാണാനെത്തുന്നവർക്ക് കെഎസ്ആർടിസി ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിൽ യാത്ര ചെയ്യാം. യാത്രയുടെ നവ്യാനുഭവമാണ് സഞ്ചാരികൾക്ക് ബസിലെ യാത്ര പ്രധാനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുടെയൊക്കെ സർവീസ് നടത്തുന്ന ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരികൾക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ സർവീസ് നടത്തുന്ന റൂട്ടുകൾ. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ഓരോ…

Read More

നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടം . ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് (49) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. 80ശതമാനം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ജപ്‌തി നടപടിക്കിടെ ദേഹത്ത് പെട്രോളൊഴിച്ച് ഷീബ തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്‌ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്.ഐ ബിനോയി ഏബ്രഹാം (52),…

Read More

ഇരട്ട വോട്ടും ആൾമാറാട്ടവും കേരളത്തിൽ നടക്കില്ല; രാജ്യത്ത് മറ്റെവിടെയുമില്ലാത്ത സംവിധാനവുമായി സംസ്ഥാനം

തിരുവവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രമാണ് ബാക്കി. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞു. ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ കേരളത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്…

Read More

ബിഹാറിൽ മലയാളി സുവിശേഷകനെ സംഘ്പരിവാർ ആക്രമിച്ചതായി പരാതി; ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിച്ചു

പട്ന: ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ ആക്രമണമെന്ന് പരാതി. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. ബിഹാറിലെ ജമോയ് ജില്ലയിലാണ് സംഭവം. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വച്ച് മാർച്ച് മൂന്നിനായിരുന്നു ആക്രമണം. പാസ്റ്ററെ മർദിച്ച അക്രമികൾ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു. മർദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റർ സണ്ണി പറഞ്ഞു. മർദനം അക്രമിസംഘം തന്നെ ഫോണിൽ ചിത്രീകരിച്ചു….

Read More

കടലിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽബിന്റെ (17) മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മെൽബിനെ കാണാതാകുന്നത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മെൽബിനെ കടലിൽ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ…

Read More

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടി രൂപ വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ്…

Read More

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30-വരെ നിര്‍ത്തിവെച്ച് എയര്‍ഇന്ത്യ

ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. നിലവില്‍ ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എക്‌സിലൂടെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial