വിവാഹാലോചനയിൽ നിന്നും പിന്മാറി; യുവതിയേയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു; രണ്ടുപേരുടെ നില ഗുരുതരം
ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവതിയേയും കുടുംബാംഗങ്ങളേയും യുവാവ് വെട്ടിപരുക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രിയിലാണ് രഞ്ജിത്ത് രാജേന്ദ്രൻ എന്നയാൾ വീടുകയറി ആക്രമണം നടത്തിയത്. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. റാഷുദ്ദീന്റെയും സജിനയുടെയും പരുക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ…

