വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്; പരിശോധനയിൽ പിടികൂടിയത് 5,000 നക്ഷത്ര ആമകളെ
ചെന്നൈ: വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ 5,000 നക്ഷത്ര ആമകളെ പിടികൂടി. ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസും സിഐഎസ്എഫും നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്. ചെന്നൈ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിലാണ് സംഭവം. മലേഷ്യയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. Share on FacebookTweetFollow us

