വാട്സാപ്പ് സ്റ്റാറ്റസിലെ ഫോട്ടോ മോർഫ് ചെയ്ത് യുവതിയെ ലൈംഗികതൊഴിലാളിയാക്കി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റില്‍. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ…

