മകളുടെ വിവാഹ ചടങ്ങിനിടെ പാടിയ പാട്ടിന്റെ പേരിൽ തർക്കം; വിവാഹശേഷം വധുവിന്റെ പിതാവിനെ ബന്ധുക്കൾ ചേർന്ന് തല്ലിക്കൊന്നു
ആഗ്ര: വിവാഹത്തിന്റെ തലേദിവസ പരിപാടിക്കിടെ ബാൻഡ് പാടിയ പാട്ടിന്റെ പേരിൽ തർക്കമുണ്ടായതിനെത്തുടർന്ന് 57 വയസുകാരനായ പിതാവിനെ ബന്ധുക്കൾ കൂട്ടം ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 57 വയസുകാരന്റെ സഹോദരി ഭർത്താവും കൂട്ടരും ചേർന്ന് ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 57 വയസുകാരന്റെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാം ബരാൻ സിംഗ് എന്നയാളാണ്…

