കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി
ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽ നിന്നും പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്നകിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രികൂടിയായ ഈശ്വരപ്പയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെയാണ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്കെത്തിയത്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് അച്ചടക്ക…

