ഭാര്യയുടെ മരണത്തിനു പിന്നാലെ യുവാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം
നാഗ്പൂർ: ഭാര്യയുടെ മരണത്തിനു പിന്നാലെ യുവാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബെംഗളൂരു സ്വദേശിയായ സൂരജ് ശിവണ്ണ (36) നാഗ്പൂരിലെ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ചത്. ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. സൂരജ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെത്തിയിരുന്നത്. അദ്ദേഹത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സൂരജിന്റെ ഭാര്യ ഗാൻവി വ്യാഴാഴ്ചയാണ് മരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പിന്നീട് മരണം സ്ഥിരീകരിച്ചതെന്നും അധികൃതർ പറഞ്ഞു. യുവതിയുടെ മരണത്തിനു പിന്നാലെ…

