Headlines

പെട്രോൾ പമ്പിൽ യുവാവിന്റെ ആത്മഹത്യാശ്രമം; പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി; ഒഴിവായത് വൻ അപകടം

ഇരിങ്ങാലക്കുട: പെട്രോൾ പമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്കുശ്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍…

Read More

അംഗപരിമിതിയുള്ള കുട്ടിയെ പീഡിപ്പിച്ച 57കാരന് മൂന്ന് ജീവപര്യന്തവും 10 വർഷം കഠിനതടവും

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത അംഗപരിമിതിയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൈപ്പറമ്പ് കോട്ടയില്‍ വീട്ടില്‍ പ്രേമനെ (57) ആണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. 2019ലെ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. 2022ല്‍ കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും പ്രതിക്കെതിരേയുണ്ട്. അംഗപരിമിതിയുള്ള കുട്ടിക്കെതിരേ അതിക്രമം കാണിച്ചതിന് ഈ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരുന്നത്. പിഴ സംഖ്യയില്‍ നിന്ന്…

Read More

പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ നടൻ മധുപാൽ പുറത്തിറക്കി

എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കണമെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.തിരുവനന്തപുരത്തിൻ്റെ മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അത് അനിവാര്യമാണെന്നും മധുപാൽ കൂട്ടിച്ചേർത്തു.എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സമാഹാരം “അരിവാളും കതിരും ” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുപാൽ . തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ നടക്കുന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ…

Read More

തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്ന് നാൾകൂടി അവസരം. മാർച്ച് 25 വരെ പട്ടികയിൽ പേര് ചേർക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍…

Read More

മലപ്പുറം വെളിയങ്കോട് വൻ ലഹരി വേട്ട ; 10 കിലോ കഞ്ചാവുമായി ആറു പേർ പിടിയിൽ

മലപ്പുറം:വെളിയങ്കോട് പഴഞ്ഞിയിൽ ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി ആറു യുവാക്കൾ പിടിയിലായി.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്പ‌ിക്ക് കീഴിലെ സ്പെഷൽ സ്കോഡിന്റെയും പെരുമ്പടപ്പ് പോലീസിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടി കൂടിയത്.ഇന്നോവ കാറിൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. വിശാഖപട്ടണത്ത് നിന്ന് കൊയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് അന്വേഷണ സംഘം പിടികൂടിയത്.പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ പവിത്ത്(26)സാലിഹ്(26)ഷെഫീക്ക് (28)ഷെബീർ(28)സെലീം(26)സുമേഷ് (25)എന്നിവരാണ് പിടിയിലായത്.പിടിയിലായവരെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ്…

Read More

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പിസി ജോര്‍ജ്; കേസെടുത്ത് പൊലീസ്

കോഴിക്കോട്: പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു. മാഹി പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോര്‍ജ് സംസാരിച്ചത്. ഇതിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോദി…

Read More

ബെഗുസരായില്‍ കനയ്യ കുമാര്‍ അല്ല; സിപിഐ തന്നെ മത്സരിക്കും

പട്‌ന: ബിഹാറിലെ ബെഗുസരായില്‍ മണ്ഡലത്തില്‍ സിപിഐ തന്നെ മത്‌സരിക്കും. മുന്‍ എംഎല്‍എ അവദേഷ് റായിയാണ് സ്ഥാനാര്‍ഥിയെന്ന് സിപിഐ ദേശീയ സെക്രട്ടറി എ രാജ പറഞ്ഞു. നാല്‍പ്പത് മണ്ഡലങ്ങളില്‍ ഒരുസീറ്റിന് കൂടി സിപിഐക്ക് അര്‍ഹതയുണ്ടെന്നും രാജ പറഞ്ഞു. ഇന്നലെ ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും ബിഹാര്‍ മഹാസഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നതെന്നും രാജ പറഞ്ഞു. 2019ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായിരുന്ന കനയ്യ കുമാര്‍ ആയിരുന്നു ബെഗുസരായിലെ സ്ഥാനാര്‍ഥി. പിന്നീട് സിപിഐയില്‍ നിന്ന്…

Read More

ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നൽകി; ഡൽഹി മദ്യനയക്കേസിൽ ഗുരുതര ആരോപണവുമായി ആം ആദ്മി നേതാവ്

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ മാപ്പുസാക്ഷി ഇഡി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നൽകിയെന്ന് ആം ആദ്മി പാർട്ടി. മദ്യനയ കേസിലെ മാപ്പുസാക്ഷിയായ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് 55 കോടി രൂപ നൽകിയെന്നാണ് ആം ആദ്മി നേതാവ് നേതാവ് അതിഷി മർലേന വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും അതിഷി മർലേന പറഞ്ഞു. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം…

Read More

ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിരിയയാക്കി; 23 വയസുകാരന് ജീവപര്യന്തം തടവ്

പത്തനംതിട്ട:അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 23 വയസുകാരന് ജീവപര്യന്തം തടവ് ശിക്ഷ. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ അജിത്തിനെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരവധി തവണ ലൈംഗികപീഡനം നടത്തിയതിന് ജീവപര്യന്തം കഠിനതടവും മറ്റ് പോക്സോ ആക്ടുകൾ പ്രകാരം 26 വർഷം തടവും 3,20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷംകൂടി അധികം…

Read More

ബാറിനുള്ളിലിരുന്ന് പുക വലിക്കുന്നത് വിലക്കി; ജീവനക്കാരനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു; കോട്ടയത്ത് നാലുപേർ അറസ്റ്റിൽ

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial