ഒഡീഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും
ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമല്‍ പറഞ്ഞു. ഇതോടെ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ – ബിജെപി സഖ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമായി വികസിത ഇന്ത്യയും വികസിത ഒഡീഷയും സൃഷ്ടിക്കുന്നതിനായി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കും. ഈ തെരഞ്ഞെടുപ്പില്‍ 21 ലോക്സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് പോരാടുമെന്നും സമല്‍ പറഞ്ഞു. ‘കഴിഞ്ഞ 10 വര്‍ഷമായി നവീന്‍ പട്‌നായിക് പല…

