Headlines

തൊട്ടിലി​ന്റെ കയർ കഴുത്തിൽ കുരുങ്ങി; 5 വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്. Share on FacebookTweetFollow us

Read More

രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ; നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിൽ സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളസംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎയായ ടിപി രാമകൃഷ്ണനുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും കക്ഷി ചേർത്താണ് ഹർജി നൽകിയത്. Share on FacebookTweetFollow us

Read More

ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; രാധികാ ശരത്കുമാർ സ്ഥാനാർത്ഥി

ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉൾപ്പെട്ട പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാർ വിരുദുനഗറിൽ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയിൽ എത്തിയ പി കാർത്തിയായനി, ചിദംബരം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്നാട്ടിൽ പുറത്തുവിട്ടത്. തെങ്കാശിയിൽ നിന്ന് ജോൺ പാണ്ഡ്യൻ, മധുരയിൽ നിന്ന് പ്രൊഫ. രമ ശ്രീനിവാസൻ, ശിവഗംഗയിൽ നിന്ന് ദേവനാഥൻ യാദവ്, തിരുപ്പൂരിൽ നിന്ന് എ പി മുരുഗാനന്ദം എന്നിവർ മത്സരിക്കും….

Read More

യുപി മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം മതേതരത്വത്തിന്റെ ലംഘനം, ഭരണഘടനാവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്നൗ: 2004 ലെ യുപി മദ്രസ എജ്യൂക്കേഷൻ ആക്‌ട് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ നിയമം മതേതരത്വത്തിൻ്റെ ലംഘമാണെന്നു വിലയിരുത്തിയ ഹൈക്കോടതി വിദ്യാർഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്നു സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. അൻഷുമാൻ സിങ് റാത്തോഡ് എന്ന വ്യക്തി സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നിർദേശം. ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാർഥിയും ആണ് ഹർജി പരിഗണിച്ചത്. യുപി മദ്രസ ബോർഡിന്റെ നടപടികളെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മദ്രസ മാനേജ്‌മെൻറിനേയും…

Read More

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; സത്യഭാമയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍…

Read More

‘ഇഡി പകപോക്കുകയാണ്‘; അറസ്റ്റ് നിയമവിരുദ്ധമാണെന്നും അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. റെയ്ഡിൽ 70,000 രൂപ മാത്രമാണ് കണ്ടെത്തിയതെന്നും തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയത് കെജ്‌രിവാൾ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി….

Read More

ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പതിനെട്ടുകാരൻ മരിച്ചു; മകന് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പതിനെട്ടുകാരൻ മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജിൽ. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. മകന് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌ബുധനാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിരുന്നു. പിതാവ്:…

Read More

കുമളിയിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു; ഡ്രൈവർ വെന്ത് മരിച്ചു

കുമളി: ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്‍, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എബ്രഹാമിന് ഗുരുതരമായി പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാര്‍ഥം…

Read More

ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് 54 കാരന് 10 വർഷം കഠിന തടവ്, പിഴയുമൊടുക്കണം

പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് പത്തുവർഷം കഠിന തടവും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. പുലാമന്തോൾ ടി.എൻ പുരം വടക്കേക്കര ശങ്കരൻതൊടി വീട്ടിൽ ശിവദാസനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജ്‌ എസ്‌. സൂരജ് ശിക്ഷിച്ചത്. 2022നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പിഴയടച്ചില്ലെങ്കിൽ പത്തുമാസം അധിക തടവും അനുഭവിക്കണം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുന്ന പക്ഷം 30,000 രൂപ അതിജീവിതയ്ക്ക്…

Read More

പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ രണ്ടാനമ്മയുടെ സഹായം; 70 വയസുകാരൻ ഉൾപ്പെടെ നാലുപേർക്ക് കഠിന തടവും പിഴയും

ഇടുക്കി: രണ്ടാനമ്മയുടെ സഹായത്തോടെ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 70 വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസ് ആണ് കേസില്‍ ശിക്ഷ വിധിച്ചത്. 10 വര്‍ഷം മുന്‍പ് ആണ് സംഭവം നടന്നത്. അവധിക്കാലത്ത് പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോൾ വിവിധ ദിവസങ്ങളില്‍ പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച് വ്യത്യസ്ത കേസുകളാക്കി മാറ്റുകയായിരുന്നു. ഇതില്‍ മൂന്നു കേസിലെ പ്രതികളെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial