വിതുരയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

വിതുര: വിതുരയിൽ ഭാര്യയും ഭർത്താവുംതൂങ്ങിമരിച്ച നിലയിൽ. പുളിച്ചാമല സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55), ഭാര്യ ഷീബ(47) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇവരെ ഫാനിന്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽ കുമാർ….

Read More

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി Share on FacebookTweetFollow us

Read More

പ്ലസ്ടു വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാണിച്ചു; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാണിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെയുള്ള പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.പിഴ തുക ലഭിച്ചാൽ അത് കുട്ടിക്ക് നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്. 2022 ഏപ്രിൽ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാർ പലപ്പോഴും…

Read More

ദുരന്തനിവാരണത്തിന് 13 കോടി, 250 പുതിയ ക്യാമറകൾ; കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാർ

വയനാട്: വയനാട്ടിൽ മരണപ്പെട്ടവർക്കും, പരിക്കേറ്റവരുടെയും പ്രശ്നങ്ങൾ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ 27 നിർദേശങ്ങളിൽ 12 നിർദേശങ്ങൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സർവ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.വയനാട്ടിൽ കമാൻഡ് കണ്ട്രോൾ സെൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ആർആർടികളെ വയനാട്ടിൽ സ്ഥിരമാക്കിയെന്നും ഡോ അരുൺ സഖറിയയെ ദൗത്യസംഘത്തിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നത് പരിഗണനയിലെന്നും മന്ത്രി. ഇതിനായി…

Read More

ഗതാഗത സൗകര്യമില്ല; അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കെട്ടി ചുമന്ന്

പാലക്കാട് :ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. അട്ടപ്പാടിയിലെ മേലെ ഭൂതയാറിൽ കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. മരുതൻ – ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഉച്ച കഴിഞ്ഞാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വഴിയിലൂടെയാണ് രോഗിയെയും ചുമന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗത…

Read More

ഇനി യാത്ര ഒന്നിച്ച്; വിവാഹചിത്രങ്ങൾ പങ്കിട്ട് നടൻ സുദേവ്

നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഇന്നലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുദേവ്. മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് കൗർ ജനിച്ചത്. 2017ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി…

Read More

വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; ഫയര്‍ഫോഴ്സ് എത്തി സ്ത്രീയെ രക്ഷിച്ചു

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ സ്ത്രീ കിണറ്റിൽ വീണു. ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്. കോഴിക്കോട് മാവൂരിൽ ഉച്ചയോടെ ആണ് സംഭവം. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇവർ വീണത്. കിണറ്റിലേക്ക് വീണ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു കിണറ്റിൽ വീഴുകയായിരുന്നു. വീഴ്ചയില്‍ കിണറിന്‍റെ വശങ്ങളിലോ മറ്റിടങ്ങളിലോ ഇടിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വെള്ളത്തില്‍ വീണതിന്‍റെ അസ്വസ്ഥത മാത്രമാണുള്ളത്. ഫയര്‍ഫോഴ്സ് എത്തി നെറ്റ്…

Read More

ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു;റോബോട്ടിക്‌സ് പ്രവർത്തന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം:ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതിന്റെ തുടക്കം എന്ന നിലയിലാണ് എ ഐ മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എ ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മന്ത്രി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക; ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാർത്ഥികളെ ഈ മാസം 26-ന് പ്രഖ്യാപിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാനായും നിർദ്ദേശം നൽകും. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ഇക്കാര്യത്തിൽ നിർദേശം നൽകും. തുടർന്ന് ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് മൂന്നംഗ പട്ടിക തയാറാക്കി നൽകും. ഈ പട്ടിക പരിശോധിക്കാൻ 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ് ചേരും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം Share on FacebookTweetFollow us

Read More

ചാലിയാർ പുഴയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തിൽ മുങ്ങിയ നിലയിൽ

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ചാലിയാറിൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial