അബ്ദുൾ നാസർ മദനി ആശുപത്രിയിൽ; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ് അദ്ദേഹം. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ…

Read More

വർക്കലയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം

തിരുവനന്തപുരം: വർക്കലയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ഗോകുൽ. രാവിലെ മുറിക്കുളിൽ ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു Share on FacebookTweetFollow us

Read More

ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറിൽ തട്ടി ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഒരാൾ സംഭവ സ്ഥലത്തുവച്ചും മറ്റേയാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും….

Read More

25ന് ആറ്റുകാല പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ.എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു 25ന് എറണാകുളത്ത് നിന്ന് പുലർച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ- എറണാകുളം മെമു സ്പെഷ്യൽ അന്ന് പകൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. നാഗർകോവിൽ- തിരുവനന്തപുരം സെൻട്രൽ മെമു സ്പെഷ്യൽ നാഗർകോവിൽ നിന്ന് പുലർച്ചെ 2.15ന് പുറപ്പെടും. ട്രെയിൻ 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. സെൻട്രൽ- തിരുവനന്തപുരം സെൻട്രലിന് (16348) പരവൂർ, വർക്കല,…

Read More

പ്ലസ് വൺ വിദ്യാർത്ഥിനി ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

മലപ്പുറം: പ്ലസ് വൺ വിദ്യാർഥിനി വാഴക്കാട് ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലാണ് അപകടമുണ്ടായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സനയെ പുഴയിൽ കണ്ടെത്തി. തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

തിരുവനന്തപുരത്ത് യാത്രക്കാരനിൽ നിന്നും വിദേശ സിഗററ്റുകൾ പിടിച്ചെടുത്തു; പിടികൂടിയത് 2.8 ലക്ഷം രൂപയുടെ 28,000 സിഗററ്റുകൾ

തിരുവനന്തപുരം: വിദേശത്ത് നിന്നും ലഗേജിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 28,000 സിഗററ്റുമായി യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഏകദേശം 2.8 ലക്ഷം രൂപ വിലയുളള സിഗററ്റാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ലഗേജിൽ ഒളിപ്പിച്ചായിരുന്നു ഇവ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു Share on FacebookTweetFollow us

Read More

തരംഗിണി ലൈബ്രറി
ചിത്രരചനാ മൽസരം
സംഘടിപ്പിച്ചു

ആറ്റിങ്ങൽ:തരംഗിണി ലൈബ്രറി ചിത്രരചമൽസരം സംഘടിപ്പിച്ചു. ഊരൂപൊയ്ക, എം.ജി.എം.യു.പി.എസിലാണ് മൽസരങ്ങൾ നടന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം മൽസരങ്ങൾ നടന്നു.വൈകുന്നേരം നടന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സന്തോഷ്കുമാർ.ആർ. അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ മൽസരവിജയികളായ അഞ്ജന ബിജു, ബിന്ദു മണികണ്ഠൻ, വിസ്മയ എന്നിവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രമാഭായി ടീച്ചർ ഉപഹാരങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി അൻഫാർ സ്വാഗതം പറഞ്ഞു ബിന്ദു മണികണ്ഠൻ, ലൈബ്രറിയൻ രേണുക എന്നിവർ…

Read More

നിർണായകമായത് ഡ്രോൺ നിരീക്ഷണം; കുട്ടിയെ കണ്ടെത്തിയത് കാടുമൂടിയ മേഖലയിൽ നിന്ന്

തിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് ബ്രഹ്മോസ് ഓഫിസിനരികെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുനിന്ന്. പൊലീസ് ഈ മേഖലയിൽ രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് ഇവിടെ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ഈ സ്ഥലത്ത് സ്വയം നടന്നുവന്നതാണെന്ന് കരുതാനാവില്ല. വിവിധ ടീമുകളായി തിരിഞ്ഞ് കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവ് ശേഖരിക്കാനായി ശ്രമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ നടത്തിയ പ്രാഥമിക…

Read More

ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമനം വ്യവസായ വകുപ്പിൽ

തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങളെ തുടർന്നാണ് മാറ്റം. ബിജു പ്രഭാകർ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനവും ഒഴിഞ്ഞു. കെ വാസുകിക്ക് ആണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ഇന്ന് ബിജു പ്രഭാകർ ഐ.എ.എസ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെയായിരുന്നു അവധിയിൽ പ്രവേശിച്ചത്. ഗതാഗത…

Read More

ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനം ഭാഗത്ത് തുകലുകുന്നേൽ വീട്ടിൽ ഗിരീഷ് ടി. എസ് (34) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം (17.02.2024) രാത്രിയോടുകൂടി തിരുവാർപ്പ് പാറേപ്പള്ളി ഭാഗത്തുള്ള യുവാവിന്റെ വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial