വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു; ബന്ധു പിടിയിൽ
ഇടുക്കി: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65) കൊല്ലപ്പെട്ടത്. ഇടുക്കി ജില്ലയിലെ മറയൂരിൽ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ലക്ഷ്‌മണന്റെ സഹോദരിയുടെ മകനെ പോലീസ് പിടികൂടി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്‌മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. Share on FacebookTweetFollow…

