എട്ടാം ക്ലാസുകാരിയെ 24 വയസുകാരന് വിവാഹം ചെയ്തു നൽകി; ശൈശവ വിവാഹം നടത്തിയ മുത്തശ്ശി അറസ്റ്റിൽ

കർണാടക: ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മുത്തശ്ശി അറസ്റ്റിൽ. കർണാടക ബെംഗളൂരുവിലെ സർജാപൂരിലാണ് സംഭവം. 14 വയസുകാരിയായ ചെറുമകളെ 24 വയസുകാരനായ വിനോദ് കുമാർ എന്ന യുവാവിനാണ്‌ വിവാഹം ചെയ്തു കൊടുത്തത്. പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്ത എട്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തു. ഫെബ്രുവരി 15 നായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ സർജാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എട്ടാം ക്ലാസുകാരിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നൽകിയത്. പെൺകുട്ടിയുടെ…

Read More

ഭർത്താവ് പ്രതിയായ പീഡനക്കേസ്; ഒത്തുതീർക്കാനെത്തിയ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ ഭർത്താവ് പ്രതിയായ പീഡനക്കേസ് ഒത്തു തീർക്കാനെത്തിയ ഗർഭിണായയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തിയതായി പരാതി. മധ്യപ്രദേശിലെ മോറേനയിലെ ചാന്ദ്പുർ ഗ്രാമത്തിലാണ് ദാരുണണായ സംഭവം നടന്നത്. എട്ടു മാസം ഗർഭിണിയായ യുവതിയാണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ ഗർഭസ്ഥ ശിശു ഉദരത്തിൽ വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് പൊലീസ്…

Read More

2 വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള പക; പ്ലസ്ടു വിദ്യാർഥിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു

കോയമ്പത്തൂർ: ചെന്നൈയിൽ പ്ലസ്ടു വിദ്യാർഥിയെ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം. രണ്ടു വർഷം മുൻപ് സഹോദരിയെ പതിനേഴുകാരൻ ശല്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്നതിനായി പോകാൻ സുഹൃത്തുക്കൾക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. പ്രണവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി…

Read More

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം. മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ പി.എ. അജിത്തിനെ (22) മണിമല പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത അതിജീവതയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്നാണ് മണിമല എസ്.എച്ച്.ഒ. ജയപ്രസാദും സംഘവും ഇയാളെ പിടികൂടിയത് Share on FacebookTweetFollow us

Read More

നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; സംഭവം ചേർത്തലയില്‍

ആലപ്പുഴ: ചേർത്തലയില്‍ നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share on FacebookTweetFollow us

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 65 വയസുകാരനും യുവാക്കളും അറസ്റ്റിൽ

ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത ഒൻപതാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനടക്കം മൂന്നുപേരെ പിടികൂടി. കൊട്ടാരക്കര മൈലം ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തിൽ റിന്റു (20) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഒൻപതാംക്ലാസുകാരിയുടെ വീടുമായി അടുപ്പം പുലർത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണൻകുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തുംവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ്…

Read More

സദാസമയം ഫോണിൽ; ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ട യുവതി, മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ അമിത മൊബൈൽ ഉപയോഗത്തിൽ സഹികെട്ടാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ടൈൽസ് തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിൻ്റെ ഭാര്യ രചന സാഹുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. രചനയുടെ അമിത മൊബൈൽ ഉപയോഗത്തെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്ന്…

Read More

ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കടുത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി, തിരുവനന്തപുരത്തും ആറ്റിങ്ങലിലും മത്സരിക്കുന്നത് കേന്ദ്രമന്ത്രിമാർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ബിജെപി ഇറക്കുന്നത് കേന്ദ്രമന്ത്രിമാരെ. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ഥിപ്പട്ടികയുമായി സംസ്ഥാനനേതാക്കള്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപിക്കും മാറ്റമുണ്ടാകില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചേക്കും. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ…

Read More

തിരുവനന്തപുരത്ത് കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം; അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു. സംഭവം പുലർച്ചെ രണ്ടുമണിയോടെയാണ് നടന്നത്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്. കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial