സ്ത്രീധനം പോലൊരു തെണ്ടിത്തരം ലോകത്തില്ല, അത് ചോദിക്കുന്നവനെ വിശ്വസിക്കരുത്: വിജയരാഘവൻ
സ്ത്രീധനത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിജയരാഘവൻ. സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ലെന്നും താനോ തന്റെ കുടുംബത്തിൽ ഉള്ളവരോ സ്ത്രീധനം വാങ്ങിയിട്ടില്ല എന്നും വിജയരാഘവൻ പറഞ്ഞു. തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങൾക്ക് ഉണ്ടാവണമെന്നും സ്ത്രീധനം ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. ‘സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല. എന്റെ അച്ഛൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, ഞാൻ വാങ്ങിയിട്ടില്ല, എന്റെ സഹോദരിമാർക്ക് സ്ത്രീധനം കൊടുത്തിട്ടില്ല,…

