താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞ് കവർന്നത് 68 ലക്ഷം രൂപ; രണ്ടുപേർ അറസ്റ്റിൽ
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവരുകയും കാർ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത സംഘത്തെ സഹായിച്ച രണ്ടുപേർ പിടിയിൽ. താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് എന്ന കുപ്പി സുബീഷ് (40), താമരശ്ശേരിയിൽ വാടകയ്ക്ക്ക് താമസിക്കുന്ന കണ്ണൂർ ഇരിട്ടി പായം കോയിലേരി ഹൗസിൽ അജിത്ത് ഭാസ്കരൻ (30) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈ.എസ്.പി. ഇൻ ചാർജ് പി. പ്രമോദ്, താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള…

