സംസ്ഥാനത്ത് ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം; മന്ത്രി ബിന്ദു
തിരുവനന്തപുരം: പൊന്നാനി ആസ്ഥാനമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം ആരംഭിക്കാനൊരുങ്ങുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിക്കുകയും നിരവധി അധിനിവേശവിരുദ്ധ കൃതികള്‍ രചിക്കുകയും ചെയ്ത ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന് അര്‍ഹമായ ആദരവ് നല്‍കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. മധ്യ കാലഘട്ടത്തിലെ അറിവിന്റെയും ശാസ്ത്രത്തിന്റെയും വളര്‍ച്ചയില്‍ നിസ്തുല…

