ആലപ്പുഴയിലെ പശുക്കൾക്ക് അജ്ഞാത രോഗം; ഒരാഴ്ചക്കിടെ ചത്തുപോയത് മൂന്ന് പശുക്കൾ
ആലപ്പുഴ: ആലപ്പുഴയിലെ പശുക്കളെ അജ്ഞാത രോഗം ബാധിച്ചു. ഹരിപ്പാട് താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ പശുക്കൾക്കാണ് രോഗം പിടിപ്പെട്ടത്. ഒരാഴ്ചക്കിടെ ഇവരുടെ മൂന്നു പശുക്കളാണ് ചത്തുപോയത്. മറ്റ് അഞ്ച് പശുക്കളെയും ഇതേ രോഗം ബാധിച്ചിരിക്കുകയാണ്. വയർ വീർത്ത് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു. പരിശോധന നടത്തിയിട്ട് റിപ്പോർട്ട് കിട്ടിയില്ലെന്നും ഇവർ വ്യക്തമാക്കി. പ്രദേശത്ത് മറ്റു പശുക്കൾക്കും ഇതേ രോഗലക്ഷണം കണ്ടുവരുന്നുണ്ട്. Share on FacebookTweetFollow us

