Headlines

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: മലപ്പുറം മുന്നിൽ

തി​രു​വ​ന​ന്ത​പു​രം:ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ ശാ​സ്​​ത്ര വി​സ്മ​യ​ങ്ങ​ളു​ടെ പു​തി​യ കാ​ഴ്ച​ക​ളൊ​രു​ക്കി 55ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 311 പോ​യ​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം കു​തി​പ്പ്​ തു​ട​രു​ന്ന​ത്. കോ​ഴി​ക്കോ​ടും (302), തൃ​ശൂ​രും (298) ആ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 50 ഇ​ന​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച മ​ത്സ​ര​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി. സ്കൂ​ൾ ത​ല​ത്തി​ൽ 52 പോ​യ​ൻ​റു​മാ​യി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​ ​ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സാ​ണ് മു​ന്നി​ൽ. 50 പോയൻറുമായി പാലക്കാട് വാണിയാംകുളം ടി.ആർ.കെ എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. 48…

Read More

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം; ധര്‍മ്മടത്ത് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയാണ് കുറ്റവിചാരണ സദസ്സ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം…

Read More

കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും

തൃശ്ശൂർ: കേരളവർമ കോളേജ് യൂണിയൻചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും. കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യൂ കോടതിയെ സമീപിച്ചിരുന്നത്. ഹർജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും…

Read More

നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ; മിസോറാമിൽ വോട്ടെണ്ണൽ തിങ്കളാഴ്ച

ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുന്നതെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബാക്കിയുള്ള നാല് സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്നിന് നടക്കും.കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ…

Read More

ഡ്രൈഡേയില്‍ മദ്യ വില്പന; 20 ലിറ്റർ വിദേശമദ്യവുമായി പ്രതിയെ പൊക്കി എക്‌സൈസ്

കല്‍പ്പറ്റ: ഡ്രൈഡേയിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റുവന്ന ആളെ 20 ലിറ്റർ വിദേശമദ്യവുമായി എക്‌സൈസ് സംഘം പൊക്കി. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിലാണ് സംഭവം. പടിഞ്ഞാറത്തറ കൂനംകാലായില്‍ വീട്ടില്‍ കെ.ആര്‍. മനു (52) ആണ് അറസ്റ്റിലായത്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഡ്രൈഡേകളില്‍ ഇയാള്‍ സ്ഥിരമായി മദ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മേഖലയില്‍ നിരീക്ഷണം നടത്തിയത്. ജില്ല എക്‌സൈസ് സ്‌പെഷ്യല്‍…

Read More

മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: ചങ്ങരംകുളത്തെ ചിറവല്ലൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ മൂപ്പറം സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലിൽ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലിലാണ് വീടിന് പുറകിലുള്ള കുളത്തിൽ കുട്ടികളെ കണ്ടെത്തിയത്.നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Share on FacebookTweetFollow us

Read More

കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് തിരുത്തി ഗവർണർ ;നോമിനികളായി ഉൾപ്പെടുത്തിയത് എബിവിപി-ബിജെപി ബന്ധമുള്ളവരെ

തിരുവനന്തപുരം: കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് തിരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലേക്ക് ഗവർണ്ണരുടെ നോമിനികളായി ഉൾപ്പെടുത്തിയത് ബിജെപി ബന്ധമുള്ളവരെ. സ‍ര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് സെനറ്റിലെ 17 പേരിൽ ഗവര്‍ണര്‍ തനിക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്. എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയാണ് ഉൾപ്പെടുത്തിയത്. ഗവര്‍ണറുടെ നോമിനിയായി ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും സെനറ്റിൽ ഉണ്ട്. Share on FacebookTweetFollow us

Read More

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്ക‌ാപ്പിള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ റാബുൽ ഹുസൈനാണ് മരിച്ചത്. അപകടത്തിൽ റാബുലിന്റെ സഹോദരനും പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ ജാതി തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. മരണപ്പെട്ട റാബുൽ ഹുസൈനും, സഹോദരനും ചേർന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയാവാം അപകടം സംഭവിച്ചിരിക്കുക എന്നാണ് നിഗമനം. ഷോക്കേറ്റ ഉടൻ തന്നെ സഹോദരൻ സമീപത്തുള്ളവരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരെത്തി…

Read More

‘കഷണ്ടിയുള്ള മാമന്‍’; പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു

ഓയൂർ : കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു….

Read More

പാലില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ വീഡിയോക്കെതിരെ മില്‍മ; പരീക്ഷണം തെറ്റ്, നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം : മിൽമ പാലിൽ മായം ചേർത്തിട്ടുണ്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർക്കെതിരെ മിൽമ അധികൃതർ. ഇത്തരത്തിലുള്ള അവകാശവാദം വിഡ്ഢിത്തത്തിൽ നിന്ന് ഉറവെടുത്തതാണെന്ന് വിശദീകരിച്ച മിൽമ, അപകീർത്തിപ്പെടുത്തിയതിൽ യൂട്യൂബർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ്റ് വ്യക്തമാക്കി. മിൽമ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാൻ ബാലിശമായ പരീക്ഷണമാണ് യൂട്യൂബർ നടത്തിയിട്ടുള്ളതെന്ന് മിൽമ പറഞ്ഞു. പത്ത് മിനിറ്റുള്ള വീഡിയോയിൽ മിൽമയുടെയും മറ്റ് രണ്ട് കമ്പനികളുടെയും പാലുമാണ് ഇയാൾ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികൾ വഴി ഉപഭോക്താക്കളുടെ ഇടയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial