കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ, രണ്ടു ഡോക്ടര്‍മാര്‍ അടക്കം നാലുപേര്‍ പ്രതികള്‍; ഹര്‍ഷിന കേസില്‍ കുറ്റപത്രം സമർപ്പിച്ചു.
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നാലുപ്രതികളാണ് ഉള്ളത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികളെന്ന് എസിപി കെ സുദർശൻ അറിയിച്ചു. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണ് ഉള്ളത്. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീഴ്ച സംഭവിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച് ഒന്നിനാണ് ഹർഷിന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. medical negligence act പ്രകാരം എടുത്ത കേസിൽ അന്വേഷണം നടത്തി എസിപി കെ…

