കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി ഭാസുരാംഗന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ജയിലില്‍ വച്ചാണ് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടർന്ന് എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഭാസുരാംഗന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കോടതിയെ ധരിപ്പിക്കുകയും റിമാന്റ് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇഡി ഇത് എതിർത്തു. തുടർന്ന് ശരീരിക അസ്വസ്തതകൾ പ്രകടിപ്പിക്കുന്നതിനാൽ മതിയായ ചികിത്സകൾ ഉറപ്പാക്കണമെന്ന്…

