രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍

         തൃശ്ശൂർ : അവണൂരില്‍ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്നലെ വൈകുന്നേരം കഴിഞ്ഞ് മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു. Share on FacebookTweetFollow us

Read More

മദ്യ ലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കൊലപാതകം; മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

അരൂർ: മദ്യ ലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കൊലപാതകം. എഴുപുന്ന പാലസ് ബാറിനുള്ളിലാണ് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായത്. കുമ്പളങ്ങി വലിയ പറമ്പിൽ 32 കാരനായ നിധിൻ ആണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി അരൂർ പോലീസ്. സംഭവത്തിലുൾപ്പെട്ട നാലു പേരെയാണ് എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി 9.50 ന് പാലസ് ബാറിനുള്ളിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് അടിപിടിയിലും കൊലപാതകത്തിലും എത്തി. മദ്യപിച്ച ശേഷം ബൈക്കിൽ ബാറിനു പുറത്തേക്ക് വന്ന…

Read More

തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; ‘സി-വിജിൽ’ ആപ്പിലൂടെ നടപടി 60 മിനിറ്റിനുള്ളിൽ

      തിരുവനന്തപുരം : പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി ‘സി വിജില്‍’ ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിൻ്റെയും ബാനറിൻ്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി…

Read More

കേരളം ചുട്ടുപൊള്ളും, 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

       തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില നില മുന്നറിയിപ്പ്. 11 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിർദേശമുള്ളത്. മാർച്ച് 22 വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഉയർന്ന താപനില തുടരും. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ,…

Read More

പി കെ ശശി കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

പാലക്കാട്: സിപിഐഎം വിട്ട പാലക്കാട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. നേരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഒറ്റപ്പാലത്തുനിന്നും യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന പി കെ ശശിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാനാണ് തീരുമാനം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശശിയെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാനുള്ള തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ…

Read More

തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കേയാണ് ഇപ്പോൾ സ്ഥാനാർത്ഥിയെ തീരുമാനിച്ചാതായ വിവരം പുറത്തുവന്നിരിക്കുന്നത് Share on FacebookTweetFollow us

Read More

പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ

       ഉപയോക്താക്കളിൽ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയർത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു. 19.2% വർധനവാണ് പ്ലാറ്റ്‌ഫോം ഫീസിൽ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വർധനവും, ക്രൂഡ് ഓയിൽ വിപണികളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് ഇതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനച്ചെലവ് ഡെലിവറി ഏജന്റുകളെ നേരിട്ട് ബാധിക്കും. അവസാനമായി 2025 ലാണ് നിരക്ക് വർധന ഉണ്ടായിരുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതികൾ പിടിയിൽ

       പുൽപള്ളി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടുയുവതികളെ പുൽപള്ളി പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറമ്പിൽ ബീന (37), തൃശൂർ ചാലക്കുടി കുറക്കുന്നേൽ ശ്രീമോൾ (37)എന്നിവരാണ് അറസ്റ്റിലായത്. കാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവിൽ ഏഴുപേരിൽനിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി….

Read More

അറബി പണം നൽകുമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി; അറബി അസൈനാർ പിടിയിൽ

കോഴിക്കോട്: അറബിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് വടക്കുമുറി സ്വദേശിയായ നടുവത്ത് ചാലിൽ അസൈനാർ (66) ആണ് പിടിയിലായത്. ‘അറബി അസൈനാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് പിടികൂടിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ വർഷം നവംബർ 25-നാണ്…

Read More

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; നേമത്ത് കെഎസ് ശബരീനാഥൻ,നെടുമങ്ങാട് മീനാങ്കൽകുമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാർത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് പുതിയ പട്ടികയെ ശ്രദ്ധേയമാക്കുന്നത്. സ്ഥാനാർത്ഥികളും മണ്ഡലങ്ങളുംഉദുമ: കെ. നീലകണ്ഠൻതൃക്കരിപ്പൂർ: സന്ദീപ് വാര്യർകല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരികണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻമട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരിപട്ടാമ്പി: ടി.പി. ഷാജിഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻകുന്നംകുളം: അജയ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial