ഇനി സ്വകാര്യതയില്ല, ഇൻസ്റ്റഗ്രാമിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കുന്നു, മെയ് 8 മുതൽ മാറ്റം

     മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ നിർത്തലാക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ചാറ്റുകൾ പ്രത്യേക കീ ഉപയോഗിച്ച് സംരക്ഷിക്കുന്ന ഈ ഫീച്ചർ അതോടെ ലഭ്യമാകില്ല. അയക്കുന്നയാളും സ്വീകർത്താവും ഒഴികെ കമ്പനി ഉൾപ്പെടെ മൂന്നാമതൊരാൾ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത. വാട്സാപ് ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം, സിഗ്നൽ പോലുള്ള പ്ലാറ്റ്‌ഫോമുകൾ എൻഡ് ടു എൻഡ്…

Read More

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ

     തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയൽവാസി തോമസ് കൊന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ…

Read More

മലബാര്‍ എക്‌സ്പ്രസിൽ നാട്ടിലേക്ക് വരവെ എസ്-4 കമ്പാർട്ട്മെന്‍റിൽ അടുത്തിരുന്ന 3 പേർ ബിസ്കറ്റ് നൽകി, കഴിച്ചതും വടകര സ്വദേശി ബോധം കെട്ടു; കവർച്ച

            കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ യുവാവിനെ മയക്കി കവര്‍ച്ച നടത്തിയ ബിഹാര്‍ സ്വദേശികളെ പൊലീസ് പിടികൂടി. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക്(34), മുഹമ്മദ് മഹ്‌മൂദ് ആലം(25), മുഹമ്മദ് സഫര്‍(40) എന്നിവരെയാണ് റെയില്‍വേ പൊലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. വടകര പുതുപ്പണം സ്വദേശി വി.പി സരിന്‍ ആണ് കവര്‍ച്ചക്കിരയായത്. മംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സരിന്‍ മലബാര്‍ എക്‌സ്പ്രസില്‍ നാട്ടിലേക്ക് വരവേയാണ് തട്ടിപ്പിനിരയായത്. സരിൻ സഞ്ചരിച്ചിരുന്ന എസ്-4 കംപാര്‍ട്‌മെന്‍റില്‍ അടുത്ത സീറ്റിലാണ് മൂന്ന് പ്രതികളും…

Read More

സ്ഥാനാർത്ഥികൾ മുതൽ സർക്കാർ സംവിധാനങ്ങൾ വരെ വളരെ സൂക്ഷിക്കണം

തിരുവനന്തപുരം: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും സർക്കാർ സംവിധാനങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് പെരുമാറ്റച്ചട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ഈ ചട്ടം ബാധകമായിരിക്കും.എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം? തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഔദ്യോഗിക സംവിധാനങ്ങളുടെ…

Read More

‘പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്റെ ഭാര്യ രജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്.ഇന്ന് രാവിലെ 6.30നാണ് നാടിനെ നടുക്കിയ സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്ന‌ം ഉണ്ടായിരുന്നതായാണ് വിവരം. Share on FacebookTweetFollow us

Read More

ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ പത്മജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക 1. മഞ്ചേശ്വരം – കെ സുരേന്ദ്രന്‍ 2. ഉദുമ -മനുലാല്‍…

Read More

പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ മുതിർന്ന സിപിഎം നേതാവ് ടി കെ ഗോവിന്ദൻ വിമതനായി മത്സരിച്ചേക്കും

കണ്ണൂർ: പികെ ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ മുതിർന്ന സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടികെ ഗോവിന്ദൻ പാർട്ടി വിട്ടതായി റിപ്പോർട്ടുകള്‍ ഇദ്ദേഹം ശ്യാമളയ്ക്കെതിരെ വിമതനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഇദ്ദേഹം കമ്മറ്റിയില്‍ ശക്തമായി എതിർത്തിരുന്നു. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍ ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹംഅരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നാണ്…

Read More

ഇടുക്കിയിൽ കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പള്ളി വികാരി വേളാങ്കണ്ണിയിൽ നിന്ന് പിടിയിൽ

        ഇടുക്കി: കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. ഇടുക്കി പെരുവന്താനത്താണ് സംഭവം. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരി കോട്ടയം വെള്ളൂർ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന വിവരം പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർ‌ന്ന് വീട്ടുകാരാണ് പെരുവന്താനം പോലീസിൽ പരാതി…

Read More

‘ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ’ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി, സംഭവം കൊല്ലത്ത്

      കൊല്ലം : ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍(30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വേളമാനൂർ സ്വദേശിനിയായ യുവതിക്ക് മരണപ്പെട്ട ദിലീപ് ഫോണിലൂടെ നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇത് യുവതി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ യുവതിയുടെ ഭർത്താവ് വരുണ്‍ സംസാരിക്കുന്നതിനായി വിളിച്ചുവരുത്തി. തന്‍റെ…

Read More

രാജ്യസഭയിലെ 37 ഒഴിവുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

ഡൽഹി: രാജ്യസഭയിലെ 37 ഒഴിവുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് . എൻ.സി.പി (എസ്.പി.) വിഭാഗം അധ്യക്ഷൻ ശരദ് പവാർ 26 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറിലെ 5, ഒഡീഷയിലെ 4, ഹരിയാനയിലെ 2 സീറ്റുകളിലേക്കാണ് മത്സരം. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടെടുപ്പ്. തുടർന്ന് വൈകിട്ട് 5 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രാത്രി തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. ബിഹാറിൽ നാല് സീറ്റുകളിൽ എൻഡിഎയ്ക്ക് വിജയം ഉറപ്പായതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial