കേരളത്തിൽ കഴിഞ്ഞവർഷം നടന്നത് 428 വീട്ടുപ്രസവങ്ങൾ; മലപ്പുറം മുന്നിൽ, പത്തനംതിട്ടയിൽ കുറവ്

ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിക്കുകയും മികച്ച ആരോഗ്യസൗകര്യങ്ങൾ വിരൽത്തുമ്പിൽ എത്തുകയും ചെയ്തിട്ടും കേരളത്തിൽ ഇപ്പോഴും വീട്ടുപ്രസവങ്ങൾ നടക്കുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാൽ, ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രവണതകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 428 വീട്ടുപ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത് സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം…

Read More

മരണശേഷം യുവതിയെ മൂന്ന് തവണ പീഡിപ്പിച്ചു, വർക്‌ഷോപ്പിൽ എത്തിച്ചത് നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

കോഴിക്കോട്:ഒന്നിച്ച് മരിക്കാനായി വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതി മരിച്ച ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി വൈശാഖൻ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിലേക്ക് കൊണ്ടുവന്നത്. വർക്‌ഷോപ്പിൽ നിന്ന് ലഭിച്ച 3 മണിക്കൂറിലേറെയുള്ള സിസിടിവി ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു….

Read More

രാജ്യത്തിന് 7 അതിവേഗ റെയിൽപ്പാതകൾ പ്രഖ്യാപിച്ച് ധനമന്ത്രി; ‘കേരളം…. കേരളം’ എന്നുറക്കെ വിളിച്ച് എംപിമാർ, ഇത്തവണയും കേരളത്തിന് അവഗണന

      മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന. പ്രഖ്യാപനത്തിനിടെ ‘കേരളം…കേരളം’ എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ. നിലവിൽ മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ദില്ലി- വാരാണസി, വാരാണസി- സിലിഗുരി തുടങ്ങിയവയാണ് പ്രഖ്യാപിച്ച 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ. അതേ സമയം, തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി….

Read More

23 വർഷം മുമ്പ് കോടതി ലോക്കറിൽ സൂക്ഷിച്ച 8.5 പവൻ സ്വർണം മുക്കുപണ്ടമായി

തൃശൂർ: ആർ.ഡി.ഒ ഓഫീസിലെ (റവന്യൂ ഡിവിഷനൽ ഓഫീസ്) ലോക്കറിൽ സൂക്ഷിച്ച 8.5 പവൻ സ്വർണം മുക്കുപണ്ടമായി. 23 വർഷം മുമ്പ് മരിച്ച തൃശൂർ കാട്ടൂർ സ്വദേശിനിയായ 28കാരി റംലത്തിൻ്റെ സ്വർണമാണ് നഷ്ടപ്പെട്ടത്. 2003ൽ തലച്ചോറിൽ അണുബാധമൂലമാണ് റംലത്ത് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം മാറ്റിയപ്പോഴാണ് ശരീരത്തിലുണ്ടായിരുന്ന 8.5 പവൻ ആഭരണങ്ങൾ കോടതിയിലെത്തിയത്. റംലത്തിന് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുണ്ടായിരുന്നു അന്ന്. ആഭരണങ്ങൾ സ്വർണമാണെന്ന് ഉറപ്പാക്കിയ ശേഷം ആർ.ഡി.ഒ ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ചു. മക്കൾക്ക് പ്രായപൂർത്തിയാകുന്നത് വരെ ലോക്കറിൽ സൂക്ഷിക്കണമെന്നായിരുന്നു…

Read More

ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന്; റോയ്‌യുടെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു

        ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് ബെന്നര്‍ഘട്ടയിലെ ഡോ റോയ് സി ജെയുടെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. മരണത്തില്‍ അന്വേഷണം തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍…

Read More

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല

   കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക…

Read More

മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാമത്തെ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും

തുടർച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുമ്പോൾ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്‌ച ബജറ്റ് അവതരണം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്‌ഥാനങ്ങൾക്ക് കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ എന്നിവ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, റബറിന് താങ്ങുവില വർധിപ്പിക്കാൻ ധനസഹായം തുടങ്ങിയ…

Read More

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

                  കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലിൽ കുറവുണ്ടാകും. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ…

Read More

സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വെണ്ണിയൂർ കാട്ടുകുളം നെല്ലിവിള ജി.എസ്. സദനത്തിൽ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.45-ഓടെ വെണ്ണിയൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു സംഭവം.കഴിഞ്ഞ ഒരാഴ്ചയായി സന്തോഷ് പതിവായി ഇവിടെ വോളിബോൾ കളിക്കാൻ എത്താറുണ്ടായിരുന്നു. ശനിയാഴ്ച കളിക്കിടെ പെട്ടെന്ന് അവശനായ സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സി.പി.ആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ വെങ്ങാനൂരിലെ ഗാന്ധി സ്മാരക ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം…

Read More

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം; ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപിൽ സമരവുമായി കുടുംബം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയത്. തിരൂരങ്ങാടി സ്വദേശി റിയാസും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് സമരത്തിനെത്തിയത് ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് ഇവർ സമരം നടത്തിയത്. കൊടിഞ്ഞിയിലെ ഇവരുടെ സ്ഥലത്ത് വീടുവെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്നും, നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, നിർമ്മാണ ജോലികൾ  ബ്രാഞ്ച് സെക്രട്ടറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial