സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം
തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ദീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ. അതേസമയം, മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്ന് സി സി മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിലെ നമസ്തേ കേരളത്തിൽ വ്യക്തമാക്കി. ഭീഷണി ഉണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായാൽ ചില കാര്യങ്ങൾ തുറന്നു പറയുമെന്നും തനിക്കൊപ്പം കോൺഗ്രസ് നേതൃത്വം ഉണ്ടാകുമെന്ന്…

