പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ
കോഴിക്കോട്: ടെലഗ്രാമിൽ പെൺകുട്ടികളുടെ നഗ്ന വീഡിയോ വില്പനക്ക് വെച്ച കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. ബാലുശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവാണ് പിടിയിലായത്. തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ നടത്തിയ സോഷ്യൽ മീഡിയ പട്രോളിംഗിനിടെയാണ് ഇയാൾ കുടുങ്ങിയത്. സൈബർ ക്രൈം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ സൈബർ പട്രോളിംഗിനിടെ പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ വീഡിയോയുടെ ഉറവിടം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വീഡിയോ പങ്കുവെച്ച…

