പത്തനംതിട്ട വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി

      പത്തനംതിട്ട : പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. 54കാരിയായ ഉഷാമണിയെ ആണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്. ഉഷാമണിയുടെ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം. സംഭവശേഷം മരുമകൻ സുനിൽ അവിടെത്തന്നെ നിലയുറപ്പിച്ചു. പൊലീസെത്തിയപ്പോൾ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു. വീട്ടുവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ കുടുംബവഴക്ക് സ്ഥിരമായിരുന്നു എന്നും നാട്ടുകാർ…

Read More

രോഗബാധിതരായ തെരുവുനായകളെ ദയാവധത്തിന് വിധേയമാക്കും; വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം വേണം

     തിരുവനന്തപുരം : രോഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയവധത്തിന് വിധേയമാക്കാമെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് ഇത് പ്രയോജനപ്പെടുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ വിഷയത്തിലെ ഉന്നതതലയോഗത്തിൽ തീരുമാനമായി. ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തിൽ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോധ്യപ്പെട്ടാൽ, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമൽ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രോസീജ്യർ റൂളിൽ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മൃഗത്തിന്…

Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ പാട്ട് ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ പാട്ട് ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്. ഈ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം…

Read More

ഓടുന്ന ബസിൽ വെച്ച് പ്രസവിച്ച ആൺകുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് മാതാപിതാക്കൾ

മുംബൈ: ഓടുന്ന ബസിൽ വെച്ച് പ്രസവിച്ച ആൺകുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ പ്രഭാനിയിലായിരുന്നു മനസാക്ഷി മരവിക്കുന്ന സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പര്‍ ബസിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ റിഥിക എന്ന യുവതിയെയും ഭർത്താവെന്ന് പറയപ്പെടുന്ന യുവാവിനെയും പോലീസ് പിടികൂടി. ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിവാഹം കഴിച്ചതിന്റെ തെളിവുകൾ ഒന്നുമില്ല. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ബസില്‍ നിന്ന് കുട്ടിയെ ഇവര്‍ വലിച്ചെറിയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക്…

Read More

മോഷ്ടിച്ച കാറില്‍ പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മോഷ്ടിച്ച കാറില്‍ പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പിടിയിൽ. കാറിന്റെ നമ്പര്‍ മാറ്റിയായിരുന്നു കറക്കം. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്ത് (20) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തു നിന്നാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുട്ടുകാവ് ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലൈ നാലിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാംവഴി…

Read More

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം; ജിഎമ്മിൻ്റെ മാനസിക പീഡനം കൊണ്ടെന്ന ആരോപണവുമായി സഹപ്രവർത്തകർ

മലപ്പുറം: മലപ്പുറത്ത് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ 20 കാരിയായ നേഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനറൽ മാനേജർക്കെതിരെ പരാതി. ജി എമ്മിന്റെ മാനസിക പീഡനം കൊണ്ടാണ് നഴ്സ് ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ആശുപത്രി ജനറൽ മാനേജറായ അബ്ദുൽ റഹ്മാനെതിരെയാണ് പരാതി. കോതമംഗലം സ്വദേശിയായ അമീനയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലിൽ നേഴ്‌സായ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഗുളികകൾ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…

Read More

കുട്ടിയുടെ ആധാർ ഏഴ് വയസ്സ് കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ലേ? എങ്കിൽ ഇനി അസാധുവാകും

ന്യൂഡൽഹി: കുട്ടിയുടെ ആധാർ ഏഴ് വയസ്സ് കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ലേ? എങ്കിൽ ഇനി പണികിട്ടും, അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാർ ഏഴു വയസ്സ് കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു….

Read More

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം;മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ

മുവാറ്റുപുഴ: ഇരുചക്ര വാഹനം കനാലിൽ തള്ളിയിട്ടതിന് പൊലീസിൽ പരാതി നൽകിയതിൽ വിരോധം. വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർത്ത് മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. വെള്ളൂർകുന്നം, കടാതി ഒറമടത്തിൽ വീട്ടിൽ 44 കാരനായ മോൻസി വർഗീസാണ് മുവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കടാതി സ്വദേശിയുടെ വീടിന് നേർക്കാണ് ആക്രമണം നടത്തിയത്. ഷെഡ്ഡിൽ ഇരുന്ന ഇരുചക്രവാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പൊലീസിൽ പരാതി…

Read More

നെടുമ്പാശ്ശേരിയിൽ പിടിയിലായ ദമ്പതികളുടെ വയറ്റിൽ നിന്നും കിട്ടിയത് 16 കോടി രൂപയുടെ ലഹരിമരുന്ന്

കൊച്ചി: നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടി രൂപയുടെ ലഹരിമരുന്ന്. ബ്രസീൽ സ്വദേശികളായ ലൂക്കാസ്, ബ്രൂണ എന്നിവരുടെ വയറ്റിൽ നിന്നാണ് ഇത്രയേറെ രൂപയുടെ കൊക്കെയ്ൻ പുറത്തെടുത്തത്. 163 ഗുളികകളാണ് ഇതുവരെ കണ്ടെടുത്തത്. 1.67 കിലോ കൊക്കെയ്നാണ് ഈ ഗുളികകളിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. സ്‌കാനിംഗിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെ ഡിആർഐ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടർന്ന് വിശദമായ…

Read More

ഹരിത കര്‍മ സേന ഇനി വീടുകളില്‍ നിന്ന് ഇങ്ങോട്ട് പണം നല്‍കി ഇ മാലിന്യം ശേഖരിക്കും; വിവിധ ഇനങ്ങളുടെ വില നിശ്ചയിച്ചു;പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും

തിരുവനന്തപുരം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്‌സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ വീട്ടിലെത്തി ഇ മാലിന്യങ്ങള്‍ പണം നല്‍കി ശേഖരിക്കും. ഇ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. വര്‍ഷത്തില്‍ 2 തവണയാകും ഓരോ പ്രദേശത്തും ഇ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേനയെത്തുക. ആദ്യ ഘട്ടത്തില്‍ നഗരസഭ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial