കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന്…

Read More

കേരള സർവകലാശാലാ റജിസ്ട്രാർക്ക് വിസിയുടെ അടുത്ത പ്രഹരം; ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിൽ വിലക്ക്

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹൻ കുന്നുമ്മലും റജിസ്ട്രാർ ഡോ കെഎസ് അനിൽകുമാറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. റജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിരുന്ന വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസി ഉത്തരവിറക്കി. കാർ സർവകലാശാല ഗാരേജിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർവകലാശാലയിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചത്. ഈ സംഭവത്തിനു പിന്നാലെ റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് പുതിയ നിർദ്ദേശം…

Read More

മില്‍മ പാലിന്റെ വില തല്‍ക്കാലം കൂട്ടില്ല, എതിര്‍ത്ത് മലബാര്‍ മേഖല, അഞ്ചംഗ സംഘം പഠിക്കും

തിരുവനന്തപുരം: മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില കൂട്ടുന്നത് പരിഗണിക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിദഗ്ധസമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകുമെന്നും അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍…

Read More

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതമാരുടെ വാദം കേൾക്കണം- സുപ്രീം കോടതി

ന്യൂഡല്‍ഹി : ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിച്ചവരുടെ വാദം കോടതികള്‍ കേള്‍ക്കണമെന്ന് സുപ്രീം കോടതി. കോഴിക്കോട് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതിജീവിതയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍നിന്ന് മുന്‍കൂര്‍…

Read More

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

         ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ്…

Read More

നവവധു സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് മരിച്ചത്. ഇരുപത്തിരണ്ടുകാരിയായ നേഹയുടെ വിവാഹം ആറുമാസം മുമ്പായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച്ചയാണ് നേഹ ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തിനൊപ്പം ആലപ്പാട്ടെ വീട്ടിലെത്തിയത്. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത് Share on FacebookTweetFollow us

Read More

കൊച്ചിയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ആറ് യുവതികളും ഒരു ഇടപാടുകാരനും പിടിയിലായി. മറ്റു സംസ്ഥാനങ്ങളില്‌‍ നിന്നുള്ളവരാണ് യുവതികൾ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ നേതൃത്വത്തിലായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. വാടകയ്ക്കെടുത്ത വീട്ടിൽ അന്യസംസ്ഥാന യുവതികളെ ഉപയോഗിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. അനാശാസ്യത്തിന്…

Read More

നെയ്യാറ്റിൻകരയിൽ മകന്റെ മർദനത്തെത്തുടർന്ന് അച്ഛൻ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകന്റെ മർദനത്തെത്തുടർന്ന് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സുനിൽകുമാറിന്റെ മരണം സ്ഥിരീകരിച്ചത്. മകൻ മർദിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് സുനിൽകുമാറിന്റെ മരണം സംഭവിച്ചത്. ഇതേത്തുടർന്ന് മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 11ന് 10 മണിക്കായിരുന്നു സുനിൽകുമാറിനെ മകൻ സിജോയ് ക്രൂരമായി മർദിച്ചത്. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സുനിൽകുമാർ മരണപ്പെട്ടത്. Share on FacebookTweetFollow us

Read More

ഒഡീഷയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ സന്ദർശിച്ച് രാഷ്ട്രപതി

  ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി സന്ദർശിച്ചു. 90% പൊള്ളലേറ്റ് ബാലസോറിൽ ചികിത്സയിലാണ് വിദ്യാർഥിനി. അധ്യാപകനെതിരെ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എയിംസിൽ കോൺവെക്കേഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്. ഈ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് അതേ ആശുപത്രിയിൽ എയിംസിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഈ പെൺകുട്ടിയും ഒപ്പം തന്നെ പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ടത്. ചികിത്സ സംബന്ധിച്ചുകൊണ്ടുള്ള കാര്യങ്ങൾ രാഷ്ട്രപതി ചോദിച്ചറിഞ്ഞു. പെൺകുട്ടിക്ക് മികച്ച…

Read More

തലസ്ഥാന നഗരത്തിൽ ഫോർട്ട് പൊലീസിന്‍റെ ‘മൊബൈൽ വേട്ട’! ഒറ്റ ദിവസത്തിൽ 5 ലക്ഷം വിലവരുന്ന 30 ഫോണുകൾ കൈമാറി

       തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപ്പെട്ട 30 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. 5 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് കൈമാറിയതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മാരായ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ പി എസ്, ടി ഫറാഷ് ഐ പി എസ് എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ വച്ചാണ് യഥാർത്ഥ ഉടമസ്ഥർക്ക് ഫോണുകൾ കൈമാറിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial