
കടലിൽ നീന്താനിറങ്ങിയ വിദ്യാർത്ഥികളുടെ സംഘത്തിൽ മൂന്ന് പേർ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു
മംഗളൂരു: കടലിൽ നീന്താനിറങ്ങിയ വിദ്യാർത്ഥികളുടെ സംഘത്തിൽ മൂന്ന് പേർ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ സംഘമാണ് കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ നീന്താനിറങ്ങിയത്. അടിയൊഴുക്ക് ശക്തമായതിനാൽ കടലിൽ ഇറങ്ങരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പിന് ചെവികൊടുക്കാതെയാണ് സംഘം കടലിൽ നീന്താനിറങ്ങിയത്. 19 കാരായ ഗൗതം, ലോകേഷ്, 18 കാരനായ ആശിഷ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ്…