കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല. Share on FacebookTweetFollow us

Read More

ഭാര്യയെ കൊലപ്പെടുത്തി 4 വർഷം ഒളിവുജീവിതം; LPG സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ മുൻസൈനികൻ അറസ്റ്റിൽ

         ഭോപ്പാൽ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ  നാല് വർഷം ഒളിവിൽ കഴിഞ്ഞിരുന്ന മുൻ സൈനികൻ അറസ്റ്റിൽ. ഇന്ത്യൻ കരസേന ക്യാപ്റ്റനായിരുന്ന സന്ദീപ് തോമറാണ് അറസ്റ്റിലായത്. എൽപിജി സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ മദ്ധ്യപ്രദേശിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് സന്ദീപിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി അന്വേഷിച്ചെങ്കിലും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് ഇയാളുടെ…

Read More

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

         തിരുവനന്തപുരം : കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ജഗദീഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന്, ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും…

Read More

റഷ്യൻ സൈനിക വിമാനം തകർന്നു വീണു; 29 മരണം

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വൻ ദുരന്തം. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള An-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളും യാത്രക്കാരുമടക്കം 29 പേരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനം ആകാശത്തുവെച്ച് പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന Share on FacebookTweetFollow us

Read More

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ് എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും Share on FacebookTweetFollow us

Read More

ജെഡിസി കോഴ്സ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 18

സംസ്‌ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ (ജെഡിസി) പ്രോഗ്രാമിന് ഏപ്രിൽ 18നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.scu.kerala.gov.in സഹകരണ വകുപ്പിലെയും സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനത്തിനു സഹായകരമായ യോഗ്യതയാണിത്. അപേക്ഷാഫീ 175 രൂപ; പട്ടികജാതി, പട്ടികവർഗ അപേക്ഷകർക്ക് 85 രൂപ; സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 350 രൂപ. ജൂൺ 1 മുതൽ 2027 മാർച്ച് 31 വരെയാണ് പ്രോഗ്രാം കാലാവധി. ഇതിൽ 15 ദിവസം വീതം…

Read More

ഇറാൻ യുദ്ധത്തിൻ്റെ ചിലവ് അറബ് രാജ്യങ്ങള്‍ വഹിക്കണം: പുതിയ നീക്കവുമായി ഡോണള്‍ഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിന് വരുന്ന ഭീമമായ ചിലവ് അറബ് രാജ്യങ്ങൾ പങ്കിടണമെന്ന നിർദ്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സജീവ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി വൈറ്റ് ഹൗസ്. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പ്രസിഡന്റ് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നും അവർ സൂചിപ്പിച്ചു. യുദ്ധച്ചെലവ് വഹിക്കാൻ അറബ് രാജ്യങ്ങൾ മുന്നോട്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലീവിറ്റ്. “ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടാൻ പ്രസിഡന്റിന് വലിയ…

Read More

വിജയ്ക്കും 5000 പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു. വിജയ്ക്ക് പുറമെ നിയമലംഘനം നടത്തിയ പാര്‍ട്ടിയിലെ 5,000 അംഗങ്ങള്‍ക്കെതിരെയും ചെന്നൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് നടപടി. മാര്‍ച്ച് 30ന് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം പെരമ്പൂര്‍, കൊളത്തൂര്‍ മണ്ഡലങ്ങളിലേക്ക് പോകുന്ന വഴി നടത്തിയ കൂറ്റന്‍ റോഡ് ഷോയ്ക്കിടെയാണ് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടന്നത്. അസിസ്റ്റന്റ് ഇലക്ഷന്‍…

Read More

സ്വർണപ്പണയ വായ്പകളിൽ വ്യക്തികളെ കൂടുതൽ സംരക്ഷിക്കുന്ന പുതിയ റിസർവ് ബാങ്ക് ചട്ടങ്ങൾ ഏപ്രിൽ 1 മുതൽ പൂർണമായും പ്രാബല്യത്തിൽ

ന്യൂഡൽഹി: സ്വർണപ്പണയ വായ്പകളിൽ വ്യക്തികളെ കൂടുതൽ സംരക്ഷിക്കുന്ന പുതിയ റിസർവ് ബാങ്ക് ചട്ടങ്ങൾ ഏപ്രിൽ 1 മുതൽ പൂർണമായും പ്രാബല്യത്തിൽ വരുകയാണ്. ജൂണിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ പാലിക്കാൻ ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആർബിഐ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവു നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ മാത്രമേ വായ്പയായി നൽകാവൂ (എൽടിവി അനുപാതം) എന്നതായിരുന്നു കരടു…

Read More

സ്‌കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇനി പോലീസ് ക്ലിയറൻസ് നിര്‍ബന്ധം

സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബസുകളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പേരുകളില്‍ കേസുകള്‍ ഒന്നുതന്നെയില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. നേരത്തെ സ്വകാര്യ ബസുകളില്‍ നടപ്പിലാക്കിയ മാറ്റമാണിത്. അടുത്ത അധ്യയനവര്‍ഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂള്‍സുരക്ഷാ മാന്വലിലാണ് ഈ നിര്‍ദേശമുള്ളത്. ബസിലെ ജീവനക്കാര്‍ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കാവുന്നതാണ്. സ്‌കൂളുകള്‍ ഈ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണം എന്നതാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial