പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം താമസിച്ചിരുന്ന വീട് നാല് ദിവസമായി പൂട്ടിക്കിടക്കുന്ന നിലയിലാണ്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ്…

Read More

വഴക്കിന് പിന്നാലെ ഭാര്യ എമർജൻസി നമ്പറിൽ വിളിച്ചു; ചുരുളഴിഞ്ഞത് 36 വർഷം മുമ്പ് കെഎസ്ആർടിസി ബസ് കൊള്ളയടിച്ച കേസ്

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ എമർജൻസി നമ്പറിൽ വിളിച്ചതോടെ പൊലീസെത്തി നടത്തിയ പരിശോധനയിൽ ചുരുളഴിഞ്ഞത് 36 വർഷം മുമ്പുള്ള കവർച്ചാകേസ്. കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പിടിയിലായത്. മൈസൂരിൽ വച്ചാണ് മലപ്പുറം സ്വദേശിയായ വി കെ ജോസ് അറസ്റ്റിലായത്. ശിവകുമാർ എന്ന കള്ളപ്പേരിൽ മൈസൂരിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. 1990-ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവമ്പാടി- കൂമ്പാറ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ തോക്കുമുനയിൽ നിർത്തി പണം കവരുകയായിരുന്നു. തിരുവമ്പാടി…

Read More

ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത് സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റില്‍ ഇടുകയായിരുന്നു….

Read More

ഓഗസ്റ്റ് 15 മുതൽ കേരളപോലീസിന് പുതിയമുഖം;സ്റ്റേഷൻചുമതല എസ്ഐക്ക്; പെയിന്റടിക്കും, തൊണ്ടിമുതൽ നീക്കും

                                                                    ഓഗ്സ്റ്റ് 15 മുതൽ കേരള പോലീസിൻ്റെ മുഖം മാറും. പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർ ഏറ്റെടുക്കും. എന്നാൽ, 64 സ്റ്റേഷനുകളിൽ സിഐമാർ ചുമതലകളിൽ തുടരും. പോലീസിനേക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിൻ്റെ ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി, ഓഗസ്റ്റ് 15-നകം എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പിച്ചും കിടക്കുന്ന…

Read More

എക്സ്ട്രാ ടൈമില്‍ സ്വിസ് പൂട്ട് പൊളിച്ച്‌ അര്‍ജന്റീന സെമിയിൽ

ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയില്‍. എക്സ്ട്രാ ടൈമില്‍ അല്‍വാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കില്‍ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 43-ാം മിനിറ്റില്‍ ലിയാൻഡ്രോ പരേഡസിനെ ഫൗള്‍ ചെയ്തതിന് സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നല്‍കി. രണ്ടാം പകുതിയില്‍ ഫൗള്‍ അഭിനയിച്ചതിന് താരത്തിന് പിന്നീട്…

Read More

അവസാനയാത്ര റീത്ത് വെച്ച്; പ്രിയദര്‍ശിനി എഫക്ടില്‍ എന്നെന്നേക്കുമായി ബ്രേക്കിട്ട് ചാലക്കുടിയിലെ ചീനിക്കാസ്

    തൃശ്ശൂർ: പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്പിള്ളിയിലെയും വാല്‍പ്പാറയിലെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുപാട് പേര്‍ക്ക് കാണിച്ചുകൊടുത്ത ചീനിക്കാസ് എന്ന കമ്പനിയുടെ സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അവസാന യാത്രയില്‍ മൃതദേഹത്തിന് സമാനമായി റീത്ത് വച്ചായിരുന്നു സര്‍വീസ്. ചാലക്കുടിയില്‍ നിന്ന് കാലത്ത് 6.45 നും ഉച്ചയ്ക്ക് 1.30 നും വാല്‍പ്പാറയില്‍ നിന്ന് കാലത്ത് 7. 30നും ഉച്ചയ്ക്ക് 12 മണിക്കും. അതിരപ്പിള്ളിയേയും…

Read More

വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി , അന്ത്യം മൈസൂരില്‍

അനുഗൃഹീതമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശിയവും വിദേശിയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി. ആന്ധ്രാപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്ക‌‌‌ൾ ചെ‌റുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളർന്നത്. ചെ‌റുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രിയസംഗീതം ആഴത്തിൽ…

Read More

പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട്…

Read More

യുപിയിലെ ഷോപ്പിങ് മാളിൽ ചോരയിൽ കുളിച്ചനിലയിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം; വസ്ത്രങ്ങളില്ല, തല തകർന്നു; ബലാത്സംഗം ചെയ്ത് കൊന്നതെന്ന് സംശയം

   ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം. അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. കാണാതായ കുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിന്റെ ബേസ്മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. കുട്ടിയും മാതാപിതാക്കളും മാളിനോട് ചേർന്നുള്ള താത്കാലിക ഷെഡ്ഡിലാണ് താമസം. ഇവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നിഗമനം. ചിപ്സും മിഠായിയും…

Read More

തെലങ്കാനയില്‍ കൂട്ടക്കൊല: പോക്‌സോ കേസ് പ്രതി കൊലപ്പെടുത്തിയത് ഭാര്യയും മക്കളും പരാതിക്കാരിയും അടക്കം ആറ് പേരെ

ഹൈദരാബാദ് : തെലങ്കാനയില്‍ കൂട്ടക്കൊല നടത്തി പോക്‌സോ കേസിലെ പ്രതി. റായ്‌വാലഗുഡ സ്വദേശിയായ രാജ് കുമാര്‍(35) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അടക്കമാണ് കൊലപ്പെടുത്തിയത്. സംഭവശേഷം കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. പതിനാറുകാരിയുടെ പരാതിയിലാണ് രാജ് കുമാറിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലായിരിക്കവെയാണ് നാടിനെ നടുക്കി ക്രൂരത അരങ്ങേറിയത്. പ്രതി തന്നെയാണ് പിതാവിനെ വിളിച്ച് കൊലപാതകവിവരം അറിയിച്ചത്. തുടര്‍ന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial