വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ജീവനൊടുക്കിയത്. വിവാഹം കഴിക്കാൻ ഐശ്വര്യ മഹേഷ് ലോഹർ (20) എന്ന യുവതി വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് കൊലപ്പെടുത്തുകയായിരുന്നു. നാഥ് പൈ സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് ഇയാൾ ഐശ്വര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തു. ഇയാൾ പെയിന്റിങ് തൊഴിലാളിയായിരുന്നു. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയാണ്…

Read More

സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി തിയേറ്റർ കാലിയാക്കി എന്ന പരാതിയിൽ മറ്റൊരു തിയേറ്റർ ഉടമയ്ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി തിയേറ്റർ കാലിയാക്കി എന്ന പരാതിയിൽ മറ്റൊരു തിയേറ്റർ ഉടമയ്ക്കെതിരെ കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റർ ഉടമ രാജ്കുമാർ നൽകിയ പരാതിയിൽ പ്രദേശത്ത് തന്നെയുളള വി ജി എം തിയേറ്റർ‌ ഉടമ പി.കെ ഹരീഷിനെതിരെ പൊലീസ് കേസ് എടുത്തു. തിയേറ്റർ‌ കാലിയായതിലൂടെ അര ലക്ഷം രൂപ നഷ്ടമായെന്ന് പരാതിയിൽ പറയുന്നു. രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് രാജ്കുമാർ പരാതി നൽകിയത്. സിനിമയ്ക്കായി സീറ്റ് ബുക്ക് ചെയ്ത ശേഷം…

Read More

ഏറ്റുമാനൂരിൽ യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബിയാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് നോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് ഏറെക്കാലമായി തൻ്റെ ഏറ്റുമാനൂർ പാറോലിക്കലിലെ വീട്ടിലായിരുന്നു മക്കളോടൊപ്പം ഷൈനി താമസിച്ചിരുന്നത്. നഴ്സ് ബിരുദധാരിയായിരുന്ന ഷൈനിയെ നോബി ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഇതിന്റെ…

Read More

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “വിജ്ഞാന കേരളം” പദ്ധതിയുടെ തൊഴിൽ മേള മാർച്ച്‌ 11നു

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 10-ാം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക്, പിജി യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 11 രാവിലെ 9:30 ന് ബയോഡേറ്റ (കുറഞ്ഞത് 5) അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്കിൽ…

Read More

മദ്യപാനികൾക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാം; വിലക്ക് പാർട്ടി അംഗങ്ങൾക്ക് മാത്രം എം വി ഗോവിന്ദൻ

കൊല്ലം: മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞത് സംഘടനാ രംഗത്തുനില്‍ക്കുന്ന പാര്‍ട്ടി സഖാക്കള്‍, മെമ്പര്‍മാര്‍ മദ്യപിക്കരുതെന്നാണ്. അത് രാഷ്ട്രീയമായ നിലപാടാണ്. തെറ്റുതിരുത്തല്‍ പ്രക്രിയയയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം രാജ്യത്തെ പാര്‍ട്ടിമെമ്പര്‍മാര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യം…

Read More

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ്റെ ഇടക്കാല സംരക്ഷണം തുടരും അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി ഉത്തരവ്  നീട്ടി

തിരുവനന്തപുരം: പോക്ക്‌സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ്റെ ഇടക്കാല സംരക്ഷണം തുടരും. ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി ഉത്തരവ് മാർച്ച് 24 വരെ നീട്ടുകയായിരുന്നു. 2024 ജൂണിലാണ് നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ മുൻകൂർജാമ്യം തേടി ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു

ചെന്നൈ: തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു. 69 വയസായിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും തമിഴ്‌നാട് ഇയൽ ഇസൈ നാടക മണ്ഡ്രം നിർവാഹകസമിതി അംഗവുമായിരുന്നു. ‘നെടുഞ്ചെഴിയൻ’ എന്നാണ് യഥാർഥ പേര്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം. പുതുക്കോട്ട ജില്ലയിലെ കുന്നന്ദർ കോവിൽ ഗ്രാമത്തിലായിരുന്നു ജനനം. പ്രഭാഷകൻ എന്ന നിലയിൽ പുസ്തകമേളകളിലും സാംസ്കാരിക വേദികളിലും നിറഞ്ഞു നിന്നയാളായിരുന്നു നന്ദലാല. ടെലിവിഷൻ ചർച്ചകളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു…

Read More

ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പതിനാറ് മാസം പ്രായം മാത്രമുള്ള  കുഞ്ഞു ജന്മേഷ് ഇനി രണ്ടു പേരിലൂടെ  ജീവിക്കും

ഭുവനേശ്വർ: പതിനാറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി. തൻ്റെ മടക്കത്തിന് മുമ്പ് രണ്ട് രോഗികൾക്കാണ് ജന്മേഷ് ലെങ്ക പുതുജീവൻ നൽകിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 12 ന് ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആർ നൽകിയിട്ടും തുടർന്നുള്ള രണ്ടാഴ്ച തീവ്രപരിചരണ സംഘത്തിൻ്റെ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും കുഞ്ഞു ജന്മത്തെ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടാഴ്ചത്തെ ശ്രമങ്ങൾ വിഫലമാക്കി ഇക്കഴിഞ്ഞ ശനിയാഴ്ച ജന്മേഷ് ഈ ലോകത്തോട് വിടപറഞ്ഞു. അതേസമയം ജന്മേഷ് ലെങ്കയുടെ…

Read More

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപന  തകൃതിയായി നടക്കുമ്പോൾ നോക്കുത്തിയായി മാറി സൈബർ വിംഗ്

തിരുവനന്തപുരം: ലഹരി വിൽപന തകൃതിയായി നടക്കുമ്പോളും വെറുതെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സൈബർ വിംഗ്. രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ജില്ലകളിൽ ആകെയുള്ളത്. അതുകൊണ്ട് സൈബർ വിംഗിൻ്റെ പ്രവർത്തനം പരിമിതികളിൽ വീർപ്പുമുട്ടിയിരിക്കുകയാണ്. സൈബർ കേസുകൾ മോണിറ്ററിംഗ് ചെയ്യാനും സംവിധാനമില്ല. പ്രതികളെ ട്രേസ് ചെയ്യാൻ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് സൈബർ വിംഗ്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപന തടയാനും സംവിധാനങ്ങളില്ല. ടവർ ലൊക്കേഷനുകൾ, സിഡിആർ, സാമൂഹ്യ മാധ്യമ വിവരങ്ങളൊന്നും എക്സൈസിന് ലഭിക്കില്ല. പോലീസിനെ ആശ്രയിച്ചാണ് എക്‌സൈസ് പ്രവർത്തിക്കുന്നത്. വിവരങ്ങൾക്കായി എക്സൈസ് ഓഫീസർ…

Read More

പ്രശസ്ത പിന്നണി ഗായിക കല്പന രാഗവേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വസതിയിൽ വച്ചാണ് സംഭവം. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കല്പനയുടെ ഭർത്താവ് ചെന്നൈയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. കെപിഎച്ച്ബി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial