ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂൺ

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂണെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തു. എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷ്യൻസിൻറെ യൂട്യൂബ് ചാനലിൽ വന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ എംഎസ് സൊല്യൂഷൻസ്…

Read More

മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല; നിർമ്മാതാവ്

കൊച്ചി: കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർക്കോ സിനിമയ്‌ക്കെതിരെ ഉയർന്ന വൻ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്‌. മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല എന്നാണ് നിർമ്മാതാവ് പറഞ്ഞത്. ഒരിക്കലും വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സിനിമ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. പുറത്തിറങ്ങാനിരിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിലും ചെറിയ ചില വയലൻസ് സീനുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാർക്കോയിലെ വയലൻസ് ദൃശ്യങ്ങൾ…

Read More

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ കലബുർഗിയിലാണ് സംഭവം. മൂന്നു മാസം മുൻപാണ് മരിച്ച രാകേഷും ഭാര്യയായ മേഘയും വിവാഹിതരാകുന്നത്. മേഘ, രാകേഷിനെ വീട്ടു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹം കഴിഞ്ഞത് മുതൽ മേഘ വീട്ടു ജോലികളെല്ലാം തന്നെ കൊണ്ട് ചെയ്യിക്കുന്നതായി രാകേഷ് കുടുംബത്തോട് പറഞ്ഞിരുന്നു. വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങൾ കൊണ്ട് വരാനും നിർബന്ധിക്കും….

Read More

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും

          കിഴക്കേകോട്ട : ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്‍പ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. ഭക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും അവലോകന യോഗം വിലയിരുത്തി. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഇത്തവണത്തെ ഉത്സവം ആരംഭിക്കും. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമര്‍പ്പിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ഇക്കുറി…

Read More

തിയേറ്ററുകളിൽ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം പ്രേഷകർക്കായി ടെലിവിഷനിൽ എത്തില്ല

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള…

Read More

എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക – അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം; സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാനത്ത് എൻഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർ‍ദ്ദേശം. അധ്യാപക-അനധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താനാണ് പരമോന്നത കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി 60 തസ്തികകൾ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാല് വർഷമായി നിയമനം സ്ഥിരപ്പെടുത്താൻ കാത്തിരുന്നവർക്ക് സർക്കാർ ശമ്പളം ലഭിച്ചു തുടങ്ങും Share on FacebookTweetFollow us

Read More

ആശ വർക്കർമാരുടെ സമരം പരസ്പരം കൊമ്പു കോർത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ

തിരുവനന്തപുരം:  ആശാ വർക്കർമാരുടെ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അനുകൂല നടപടികളിലേക്ക് നീങ്ങാതെ പരസ്പരം കൊമ്പുകോർക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പദ്ധതി തുക നൽകുന്നതിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണന കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശാമാരുടെ ഇൻസെൻ്റീവ്4 2023-2 വർഷത്തിൽ 636 കോടി രൂപ നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. കേന്ദ്രവും കേരളവും ഇന്നലെ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെയാണ്. കേരളത്തിന് ഈ സാമ്പത്തിക വർഷം ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ…

Read More

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ തുടങ്ങും മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്കായാണ് ടൗൺഷിപ്പ് പ്രഖ്യാപിച്ചത്. ഈ ടൗണ്‍ഷിപ്പുകളിൽ ഒരെണ്ണത്തിന്റെ നിര്‍മാണമാണ് നടത്തുന്നത്. കൽപറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിർമാണമാണ് തുടങ്ങുകയെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കും. ഇതിന് തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നടപടി. ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോഗ്രാഫിക്കല്‍, ജിയോളജിക്കല്‍, ഹൈഡ്രോളജിക്കല്‍ സര്‍വേകള്‍ പൂര്‍ത്തിയായിട്ടുണ്ട്….

Read More

ആലുവയിൽ കഞ്ചാവുമായി  ഒഡിഷ യുവതി പിടിയിൽ

കൊച്ചി: ആലുവയിൽ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡിഷ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. നാലു കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്നു യുവതി. രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ പൊലീസ് ഇവിടെയെത്തി യുവതിയെ പിടികൂടിയത്. മലയാളികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് യുവതി പിടിയിലായത്. Share on FacebookTweetFollow us

Read More

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും പ്രതിനിധി സമ്മേളനം നാളെമുതൽ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് കൊടി ഉയരും. കൊടിമര– പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രമം മൈതാനത്ത് എത്തിച്ചേരും. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സംഗമിക്കുക. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ശിഖാപ്രയാണവും ഇന്ന് കൊല്ലത്ത് എത്തിച്ചേരും. പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial