രണ്ടാം ഭർത്താവിന്റെ പീഡനത്തെത്തുടർന്നു യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തൃശൂർ: മതിലകം കഴുവിലങ്ങിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന രണ്ടാം ഭർത്താവ് മതിലകം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ പ്രശാന്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭർത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വർഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവർ താമസിച്ചിരുന്നത്. അനു മരിച്ചതറിഞ്ഞ്…

Read More

മറൈൻ ഡ്രൈവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. പുതുതായി നിർമ്മിച്ച മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു. സ്മാരകത്തിന്‍റെ ലൈറ്റുകളുടെ വയറിങ് അടക്കം തകര്‍ത്ത സാമൂഹ്യ വിരുദ്ധർ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾക്ക് തീയിടുകയും ചെയ്തു. സ്മാരകത്തിന് സമീപത്തായി അറ്റോര്‍ണി ജനറൽ ഓഫീസിന്‍റെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ക്കാണ് തീയിട്ടത്. ഒരു മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു Share on FacebookTweetFollow…

Read More

ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനൊരുങ്ങി കേരളവും

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ്റെ ഭാഗമായുളള പദ്ധതിയാണിത്. തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പാൾ റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും രണ്ട് ഐസി (ഇൻ്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ആയിരിക്കും ഈ റൂട്ടുകളിൽ സർവീസ് നടത്തുക. രണ്ട് വർഷത്തിനുളളിൽ 60,000 കിലോമീറ്റർ പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ് നടത്തേണ്ടത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി…

Read More

അന്ധവിശ്വാസത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത

ഭുവനേശ്വർ‍: അന്ധവിശ്വാസത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത. ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ 40 തവണയാണ് ഇരുമ്പുവടി ചൂടാക്കി വച്ചത്. സ്വന്തം മാതാപിതാക്കൾ തന്നെയാണ് ഈ കൊടുംക്രൂരത ചെയ്തത്. രോഗം ഭേദമാകാനെന്ന പേരിലായിരുന്നു പിഞ്ചുകുഞ്ഞിനെ പൊള്ളിച്ചത്. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ​ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ. 10…

Read More

പെട്ടെന്ന് കേടാകുന്ന ഭഷ്യ വസ്തുക്കളുടെ ഡെലിവറി നിർത്തിവച്ചു കെഎസ്ആര്‍ടിസി

കൊച്ചി: ’16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എത്തിക്കും’ കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്റ് പാഴ്‌സല്‍ സംരംഭത്തിന്റെ ടാഗ്‌ലൈന്‍ ഇതാണ്. പാഴ്‌സല്‍ സര്‍വീസ് ക്ലിക്ക് ആകാന്‍ ഈ ടാഗ് ലൈന്‍ സഹായിച്ചതോടെ, പച്ചക്കറികള്‍, മത്സ്യം തുടങ്ങി പെട്ടെന്ന് കേടാകുന്ന വസ്തുക്കളുമായി പാഴ്‌സല്‍ കൗണ്ടറിന് മുന്നില്‍ ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നതിന് ഇത് കാരണമായി. പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍ വേഗത്തില്‍ ഡെലിവറി ചെയ്യുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ കെഎസ്ആര്‍ടിസിയുടെ പാഴ്‌സല്‍ സര്‍വീസിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇത്തരം പാഴ്‌സല്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ പെട്ടെന്ന് കേടാകുന്ന…

Read More

എന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം ഇതു എന്ത് ന്യായമെന്നു ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളുടെ സംഘട്ടനത്തിൽ മുഹമ്മദ് ഷഹബാസിനെ മർദ്ദിച്ചത് മുൻപ് ഒരുമിച്ചു പഠിക്കുകയും ഉറ്റ സുഹൃത്തുമായിരുന്ന വിദ്യാർഥി. ഇരുവരും മുൻപ് മറ്റൊരു സ്കൂളിൽ പഠിച്ചിരുന്നുവെന്നും പ്രതിയായ വിദ്യാർഥി തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ വെളിപ്പെടുത്തി. വിദ്യാർഥി സംഘർഷത്തെ തുടർന്നു മർദ്ദനമേറ്റാണ് മുഹമ്മദ് ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ‘എന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത് എന്തു സന്ദേശമാണ് നൽകുന്നത്….

Read More

കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം കോട്ടപ്പടിയിൽ വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞുവീണത്. ഉടനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെരുവാരൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ Share…

Read More

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര വില്ല്യാപ്പിള്ളിയില്‍ പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത് തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു അനന്യ ജീവനൊടുക്കിയത്.വൈകുന്നേരം ആറരയോടെയാണ് സംഭവം. പുറത്തുപോയിരുന്ന വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ അനന്യയെ കണ്ടത്. വേഗം തന്നെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ആത്മഹത്യയുടെ കാരണം സംബന്ധിച്ചവിവരം…

Read More

സി പി എം നേതാക്കള്‍ക്കെതിരായ ഭീഷണി പ്രസംഗം; പി വി അന്‍വറിനെതിരെ കേസ്

മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച്‌ ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച്‌ പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ…

Read More

സ്കൂട്ടർ തടഞ്ഞ് നിർത്തി യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 6 വർഷം കഠിന തടവും 35000 രൂപ പിഴയും

ചേര്‍ത്തല: സ്കൂട്ടർ തടഞ്ഞ് നിർത്തി യുവതിയെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 6 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2020 ൽ ചന്തിരൂർ ആശ്രമം റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂര്‍ സ്വദേശി 35 കാരനായ മനാഫ് ആണ് ബീന എന്ന യുവതിയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 6 വര്‍ഷം കഠിന തടവ് കൂടാതെ ഒരു മാസം സാധാരണ തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചേര്‍ത്തല അസിസ്റ്റന്‍റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial