സ്കൂട്ടറിലെത്തി നാലര പവൻ മാല പൊട്ടിച്ച്; രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിന്തുടർന്നെത്തി പോലീസിൽ എൽപ്പിച്ചു

കോയമ്പത്തൂർ: പീലമേട് സ്വദേശിനിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. 54 വയസുകാരിയുടെ മാല പൊട്ടിച്ച യുവതികളെയാണ് നാട്ടുകാർ പിന്തുടർന്നെത്തി പിടികൂടിയത്. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാലര പവൻ തൂക്കമുള്ള മാലയാണ് പ്രതികൾ അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർ കരണംപേട്ട സ്വദേശികളായ എസ്. കൃഷ്ണവേണി (37), ബി അഭിരാമി (36) എന്നിവരാണ് പിടിയിലായത്. പ്രതികൾ സമാനമായ കവർച്ചകൾ ഇതിനുമുപ്പും നടത്തിയതായി പൊലീസ് പറഞ്ഞു. പീലമേട് സ്വദേശി ഗീതാമണിയുടെ…

Read More

ചികിത്സയ്ക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; ഡോക്ടർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ചികിത്സിക്കുന്നത്തിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരെ കേസ്. യുവതി അമ്പലത്തറ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇരിയയിലെ മെഡിക്കൽ ക്ലിനിക്കിലെ ഡോക്ടർ ജോണിനെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്. ചികിത്സയ്ക്കിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഭർത്താവും മക്കളുമുള്ള യുവതി പോലീസിൽ പരാതി നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതി ജില്ല പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ഇതോടെയാണ് ഡോക്ടർ ജോണിനെതിരെ പോലീസ് കേസ് എടുത്തത് Share on FacebookTweetFollow us

Read More

സ്കൂട്ടറിൽ പോകുമ്പോൾ തുറിച്ചു നോക്കിയെന്നാരോപിച്ച് യുവാവിനെ സഹോദരങ്ങൾ ചേർന്ന് മർദിച്ചു

തൃശൂർ: സ്കൂട്ടറിൽ പോകുമ്പോൾ തുറിച്ചു നോക്കിയെന്നാരോപിച്ച് യുവാവിനെ സഹോദരങ്ങൾ ചേർന്ന് മർദിച്ചു. ഫെബ്രുവരി 28 ന് ആയിരുന്നു സംഭവം. കേസിൽ മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശി അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്‍ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണത്താൽ ഇവർ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച…

Read More

ചായയ്ക്ക് മധുരം കുറവാണെന്നും പഞ്ചസാര വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം ആക്രമിച്ചു

ആലപ്പുഴ: ചായയ്ക്ക് മധുരം കുറവാണെന്നും പഞ്ചസാര വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ ബീച്ചിൽ വെച്ചാണ് യുവാവിനെ അക്രമിസംഘം അടിച്ച് വീഴ്ത്തിയത്. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ (36)ആണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളുടെ തലക്കും കൈക്കും പരിക്കുകളുണ്ട്. സിജോ ജോണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ബീച്ചിലെ കാറ്റാടി ഭാഗത്ത ഇന്നലെ വൈകിട്ടായിരുന്ന സംഭവം. ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്ന സിജോ ജോൺ മറ്റ്…

Read More

പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും…

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു

തൃശ്ശൂർ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. എണ്ണക്കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ടിറ്റോ തോമസാണ് (36) കമ്പനിക്ക് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗൾഫ് പെട്രോൾ കെമിക്കൽസിൽ തീപിടിത്തമുണ്ടായത്. കുന്നംകുത്തുനിന്നും തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരിൽ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. തൃശൂർ പൂത്തോൾ സ്വദേശി സ്റ്റീഫനാണ് കമ്പനിയുടെ ഉടമ. പ്രതി എണ്ണ കമ്പനിക്ക് തീയിട്ട…

Read More

97-ാമത് ഓസ്കർ അവാർഡിൽ അനോറ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു

ഹോളിവുഡ് : 97-ാമത് ഓസ്‌കർ അവാർഡുകളിൽ തിളങ്ങുന്ന വിജയം നേടി ഷോൺ ബേക്കർ സംവിധാനം ചെയ്‌ അനോറ. ന്യൂയോർക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച എഡിറ്റർ, മികച്ച നടി എന്നീ അവാർഡുകളാണ് അനോറ വാങ്ങിയത്. ഇതിൽ തിരക്കഥ, സംവിധാനം, എഡിറ്റർ പുരസ്കാരങ്ങൾ നേടിയത് ഷോൺ ബേക്കർ തന്നെയാണ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസൺ മികച്ച നടിയായി അഡ്രിയൻ…

Read More

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു

പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണ കുമാർ തന്റെ എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് വണ്ടാഴിയിലെ വീട്ടിലെത്തി സ്വയം വെടിയുതിർക്കുകയായിരുന്നു. കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു…

Read More

എസ് എസ് എൽ സി ഹയർ സെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം:എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുക. രാവിലെ 9:30 മുതൽ 11:45 വരെയാണ് എസ് എസ് എൽ സി പരീക്ഷ.ഉച്ചക്കഴിഞ്ഞ് ഹയർ സെക്കന്ററി പരീക്ഷകളും നടക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ. 28,358 കുട്ടികളാണ്‌ പരീക്ഷയെഴുതുന്നത്‌….

Read More

പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial