ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കേസ്. ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. യുവതിയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തായിരുന്നു പീഡനം. ഭർത്താവിന്റെ നിരന്തര പീഡനത്തിനൊടുവിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. 2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു…

