പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍…

Read More

ഓച്ചിറയിൽ മീൻ തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

കൊല്ലം: ഓച്ചിറയില്‍ കുളംവറ്റിച്ച്‌ മീൻ പിടിക്കുന്നതിനിടെ മീൻ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തയ്യില്‍ തറയില്‍ അജയൻ-സന്ധ്യ ദമ്പതികളുടെ മകനായ ആദർശ്(26) ആണ് മരിച്ചത് പ്രയാർ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച്‌ മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. കൈയില്‍കിട്ടിയ കരട്ടി എന്ന മീനിനെ വായില്‍ കടിച്ചുപിടിച്ച്‌ മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീൻ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്. യുവാവിനെ ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദർശിൻറെ മൃതദേഹം…

Read More

നാല് മിനിറ്റുകൾക്കകം എടിഎം തകർത്ത് 30 ലക്ഷം രൂപ കവർന്ന് നാലംഗ സംഘം ; കാമറയിൽ പതിഞ്ഞു ദൃശ്യങ്ങൾ

ഹൈദരാബാദ്: ഹൈദരാബാദില്‍ നാല് മിനിറ്റുകള്‍ക്കകം എടിഎം മെഷീന്‍ തകര്‍ത്ത് 30 ലക്ഷത്തോളം രൂപ കവര്‍ന്ന് നാലംഗ സംഘം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐ എടിഎമ്മിലാണ് വന്‍കവര്‍ച്ച നടന്നത്. എടിഎം മുറിയ്ക്കുള്ളില്‍ വെച്ചിരുന്ന കാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 1.56നായിരുന്നു സംഭവം. കാറിലെത്തിയ സംഘം അകത്ത് കയറും മുമ്പ് മുറിയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ എന്തോ വസ്തു സ്‌പ്രേ ചെയ്തു. ശേഷം എമര്‍ജന്‍സി സൈറണ്‍ മുഴങ്ങാന്‍ സ്ഥാപിച്ചിരുന്ന വയറുകള്‍ കട്ട് ചെയ്തു. എന്നാല്‍ കൗണ്ടറിനുള്ളിലുണ്ടായിരുന്ന സിസിടിവി…

Read More

ഉയർന്ന അളവിൽ ബാക്‌ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തി

ദില്ലി: ഉയർന്ന അളവിൽ ബാക്‌ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട്. മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോ ഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ട് പുറത്തുവന്നത്. ഗംഗയിലെ ജലത്തിൽ കോളിഫോം അടക്കമുള്ള ബാക്‌ടീരിയ സാന്നിധ്യം ഉയർന്നതാണ്. ഗംഗയുടെയും…

Read More

പത്ത് ചാക്കുകളിൽ നാലംഗ സംഘം കൊണ്ടുവന്നത് നാല് ലക്ഷം രൂപ വിലമതിക്കുന്ന ഏഴായിരം പാക്കറ്റ് ഹാൻസ്; 4 പേർ പിടിയിൽ

          തൃശൂര്‍ : ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളുമായി നാലുപേരെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ചാക്കുകളിലായി കൊണ്ടുവന്ന, നാലുലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.  കൈനൂര്‍ സ്വദേശി ശ്രീനിവാസന്‍ (48), മരത്താക്കര സ്വദേശി ഷാജന്‍ (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീന്‍ (33), റിയാസ് (32) എന്നിവരെയാണ് പിടികൂടിയത്. ശ്രീനിവാസന്റെ വീട്ടില്‍ നിന്നും 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകള്‍ ഒല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാജനാണ് പുകയില…

Read More

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓരോ വര്‍ഷവും യാത്രയുമായി ബന്ധപ്പെട്ടു ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന ഏറ്റവും കുറവ് ടെന്‍ഡര്‍ ആണ് പരിഗണിക്കുക. ഇത്തവണത്തെ കരിപ്പൂരിലെ ടെന്‍ഡറില്‍ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഹാരിസ് ബീരാന്‍ എംപിയുടെ കത്തിന് മറുപടി ആയി ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്….

Read More

വീട്ടിൽ സെവൻഅപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു, രണ്ടുവയസുകാരന് ചികിത്സയിലിരിക്കെ മരിച്ചു

സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാൽ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവ് അനിൽ രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പിലാണ്. അമ്മയും വീട്ടിലുണ്ടായിരുന്നു. അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ…

Read More

കോടതിയിൽനിന്ന് രക്ഷപ്പെട്ട പോക്‌സോ പ്രതി ചാടിക്കയറിയത് പോലീസുകാരൻ ഓടിച്ച ഓട്ടോറിക്ഷയിൽ

കൊല്ലം : ഒരു സിനിമാ ഷൂട്ടിങ് പോലെ പ്രതിയെ പിന്തുടര്‍ന്ന് പോലീസ് ജീപ്പ്. രക്ഷപ്പെടാന്‍ പ്രതി ചാടിക്കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവറും പോലീസ്. മണിക്കൂറോളം നീണ്ട പരിശ്രമം. ഒടുവില്‍ ദൗത്യം വിജയം. വെസ്റ്റ് പോലീസിന് അഭിമാനനിമിഷം. സംഭവം ഇങ്ങനെ… ഇരവിപുരം പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി ജിജേഷാണ് ഇവിടെ വില്ലന്‍. അതിജീവിതയെത്തന്നെ വിവാഹംകഴിച്ച് ഒപ്പം താമസിച്ചുവരവേ ക്രൂരമായി മര്‍ദിച്ചു. അവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് കോടതിക്കു കൈമാറി. കേസില്‍…

Read More

പള്ളി പെരുന്നാൾ ഒരുക്കത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നാല് പേർ മരിച്ചു

കന്യാകുമാരി: പുണ്യ അന്തോണിയോസ് ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാല് പേര്‍ മരിച്ചു. കന്യാകുമാരി ജില്ലയിലെ ഇണയം പുത്തന്‍തുറ മീനവ ഗ്രാമത്തിലാണ് സംഭവം. വിജയന്‍ (52), ജസ്റ്റസ് (35), സോഫന്‍ (45), മധന്‍ (42) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. അലങ്കാര പണികള്‍ക്കായി ഉയരമുള്ള ഇരുമ്പ് ഏണി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി കൊണ്ടുപോകുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി…

Read More

കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കുറ്റ്യാടി: ഒരാഴ്ചയായി കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍ രാഘവന്‍ ആണ് മരിച്ചത്. ഫെബ്രുവരി 23നാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍ അക്രമിക്കുകയായിരുന്നു. കടന്നലുകൾ തുരത്താൻ ശ്രമിച്ചെങ്കിലും കൂട്ടമായി വന്ന അവ ആക്രമിക്കുകയായിരുന്നു. കടന്നൽ കൂട്ടം ഇളകിയതോടെ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നു രാവിലെയാണ് മരണം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial