കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍
കണ്ണൂർ കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപയെ കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ ഗ്രേസ് ഹൗസിലെ ഷെറില്‍ ലോറൻസിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതി കവർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ്…

