എം ടി വാസുദേവൻ നായർക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

കോഴിക്കോട്: പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകി മലയാള മണ്ണ്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ കഥാകാരനെ ഒരു നോക്ക് കാണാനായി എത്തിയത്. വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. എം.ടിയുടെ വസതിയായ സിതാരയിൽ നിന്ന് ആരംഭിച്ച അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ,…

Read More

സുഹൃത്തിനെ ചുറ്റിക കൊണ്ട് പലതവണ തലക്കടിച്ചു: പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി സുഹ്യത്തിൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹ്യത്ത് പിന്നാലെ പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട വീട്ടിൽ അനിൽ കുമാർ (39) ആണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചൊവാഴ്ച്‌ച രാവിലെയാണ് അനിൽ കുമാർ സോഫയിൽ കിടന്നുറങ്ങിയിരുന്ന പ്രവീണിനെ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയതത്. തുടർച്ചയായി പത്ത് തവണയാണ് അനിൽ കുമാർ പ്രവീണിൻ്റെ…

Read More

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം | ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.  വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌…

Read More

കൊടും തണുപ്പ് : ഗസയിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു

ഗസ: ഗസയിലെ കൊടും തണുപ്പില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു. തെക്കന്‍ ഗസയിലെ അല്‍മവാസിയിലെ അഭയാര്‍ഥി കാംപിലാണ് 48 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ കടുത്ത തണുപ്പില്‍ മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഭയാര്‍ഥി കാംപുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്രായോലിന്റെ ആക്രമണത്തില്‍ ദിനംപ്രതി നിരവധി മനുഷ്യരാണ് അഭയാര്‍ഥികളായി തീരുന്നത്. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അല്‍മവാസിയില്‍ കുടിയിറക്കപ്പെട്ട ആയിരകണക്കിന് ഫലസ്തീനികളാണ് അഭയം…

Read More

ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

ആലപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികര്‍ത്തില്‍ വാടകയ്ക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. റിയാസിന്റെ സുഹൃത്ത് നിപുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. ഇവിടെ വെച്ചു മൂവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റിയാസ് ഭാര്യയെ മര്‍ദ്ദിച്ചത് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ഭാര്യാ പിതാവ് നാസര്‍, നാസറിന്റെ മകന്‍ റെനീഷ് എന്നിവരെ…

Read More

സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയികാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു. അവിടേക്ക് പോകുന്ന…

Read More

പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ,സിനിമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ സിനിമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സർക്കാരുമായുള്ള ഭിന്നതകളിൽ മഞ്ഞുരുക്കലാണ് ലക്ഷ്യം. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലായിരുന്നു ചര്‍ച്ചകള്‍. ക്രമസമാധാന പാലനത്തെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കി. സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം ശ്രദ്ധയിൽ പെടുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി….

Read More

തെലങ്കാനയില്‍ പോലീസുകാരുടെ കൂട്ട ആത്മഹത്യയിൽ ദുരൂഹത

ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസുകാരുടെ കൂട്ട ആത്മഹത്യയിൽ ദുരൂഹത. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസ്ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്‌ഐയുടെ മൃതദേഹവും ലഭിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ തകരാര്‍ വന്നാല്‍ ശരിയാക്കിയിരുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം…

Read More

തൃശ്ശൂരിൽ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്തു. Share on FacebookTweetFollow us

Read More

പാക് വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും

കാബൂൾ: പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പക്തിക പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാൻ്റെ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു. ബാർമാൽ ജില്ലയിലെ നാല് പോയിൻ്റുകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മൂന്ന് വീടുകളിൽ ഉണ്ടായ ബോംബാക്രമണത്തിൽ ഒരു വീട്ടിൽ ഉണ്ടായിരുന്ന 18 പേരും മറ്റൊരു വീട്ടിലെ മൂന്ന് പേരും കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial